മന്ത്രിയുടെ അഭ്യർഥന തള്ളി; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്.  സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന ഗതാഗതമന്ത്രിയുടെ അഭ്യർഥന ഇടത് അനുകൂല സംഘടനയുള്‍പ്പെടെ മൂന്ന് അംഗീകൃത യൂണിയനുകളും തള്ളി. 

യൂണിയനുകളുടെ നിലപാട് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമെന്ന് മന്ത്രി ആന്റണി രാജു വിമര്‍ശിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ 9 വര്‍ഷമായി ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല. ഇന്നലെ രാത്രിയും നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. 

കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ഇന്ന് രാത്രി മുതല്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറും ഇടത് അനുകൂല യൂണിയനും ബി.എം.എസും വെള്ളിയാഴ്ചയുമാണ് പണിമുടക്കുന്നത്. എന്നാല്‍ യൂണിയനുകളുടെ കടുംപിടിത്തമാണ് പണിമുടക്കിന് കാരണമെന്നാണ് മന്ത്രിയുടെ നിലപാട്. ശമ്പളപരിഷ്കരണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചതാണ്. 30 കോടിയുടെ അധികബാധ്യതയുണ്ടാവും. അന്തിമതീരുമാനത്തിന് കൂടുതല്‍ സമയം വേണമെന്ന് മാത്രമാണ് സര്‍ക്കാരിന്റെ ആവശ്യം.

#360malayalam #360malayalamlive #latestnews

ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്. സമരത്തില്‍ നിന്ന് പിന്‍...    Read More on: http://360malayalam.com/single-post.php?nid=6130
ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്. സമരത്തില്‍ നിന്ന് പിന്‍...    Read More on: http://360malayalam.com/single-post.php?nid=6130
മന്ത്രിയുടെ അഭ്യർഥന തള്ളി; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്. സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന ഗതാഗതമന്ത്രിയുടെ അഭ്യർഥന ഇടത് അനുകൂല സംഘടനയുള്‍പ്പെടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്