ശബരിമല തീര്‍ഥാടനം: മിനി പമ്പയില്‍ സുരക്ഷയും സൗകര്യങ്ങളും കാര്യക്ഷമമാക്കും

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കുറ്റിപുറം മിനി പമ്പയിലും ചമ്രവട്ടം അയ്യപ്പക്ഷേത്ര പരിസരത്തും സുരക്ഷയും സൗകര്യങ്ങളും ഒരുക്കാന്‍ ഡോ. കെ.ടി. ജലീലിന്റെ അധ്യക്ഷതയില്‍ കുറ്റിപ്പുറത്തു ചേര്‍ന്ന യോഗത്തില്‍ ധാരണയായി. മിനി പമ്പയിലും അയ്യപ്പക്ഷേത്ര പരിസരത്തും പൊലീസ് സേവനം ഉറപ്പാക്കും. നവംബര്‍ 10 ന് മുന്‍പ് മേഖലയില്‍ വൈദ്യുതി വിളക്കുകള്‍ സജ്ജീകരിക്കും. ഭക്തര്‍ക്ക് വിരി വെക്കാന്‍ സൗകര്യമൊരുക്കും.
രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് ലൈഫ് ഗാര്‍ഡുകളുടെ സേവനം 24 മണിക്കൂറും മിനി പമ്പയില്‍ ലഭ്യമാക്കും. മണ്ഡല മകരവിളക്ക് കാലം തീരും വരെ ബോട്ട് സംവിധാനം ഏര്‍പ്പെടുത്തും. മെഡിക്കല്‍ എയ്ഡ് പോസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു സേവനം, ആംബുലന്‍സ് സേവനം എന്നിവ  ഉറപ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചു. പുഴയുടെ ഇരുകരകളിലും ബാരിക്കേഡ് സ്ഥാപിക്കും. ടോയ്‌ലറ്റ് സൗകര്യവും മാലിന്യം നീക്കാനുള്ള സംവിധാനവും ഉടന്‍ ഒരുക്കും. ശുദ്ധജല ലഭ്യത ഉറപ്പാക്കാനും എം.എല്‍ നിര്‍ദേശം നല്‍കി. കെ.ടി.ഡി.സിയുടെ മോട്ടല്‍ ആരാമില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, എ.ഡി.എം എന്‍.എം. മെഹറലി, തിരൂര്‍ ആര്‍.ഡി.ഒ പി. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #minipamba

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കുറ്റിപുറം മിനി പമ്പയിലും ചമ്രവട്ടം അയ്യപ്പക്ഷേത്ര പരിസരത്തും സുരക്ഷയും സൗകര്യങ്ങളും ഒരു...    Read More on: http://360malayalam.com/single-post.php?nid=6091
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കുറ്റിപുറം മിനി പമ്പയിലും ചമ്രവട്ടം അയ്യപ്പക്ഷേത്ര പരിസരത്തും സുരക്ഷയും സൗകര്യങ്ങളും ഒരു...    Read More on: http://360malayalam.com/single-post.php?nid=6091
ശബരിമല തീര്‍ഥാടനം: മിനി പമ്പയില്‍ സുരക്ഷയും സൗകര്യങ്ങളും കാര്യക്ഷമമാക്കും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കുറ്റിപുറം മിനി പമ്പയിലും ചമ്രവട്ടം അയ്യപ്പക്ഷേത്ര പരിസരത്തും സുരക്ഷയും സൗകര്യങ്ങളും ഒരുക്കാന്‍ ഡോ. കെ.ടി. ജലീലിന്റെ അധ്യക്ഷതയില്‍ കുറ്റിപ്പുറത്തു ചേര്‍ന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്