കൊണ്ടോട്ടി പീഡനശ്രമം; പതിനഞ്ച് വയസുകാരൻ കുറ്റം സമ്മതിച്ചു

മലപ്പുറം കൊണ്ടോട്ടിയിൽ കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ  പതിനഞ്ച് വയസുകാരൻ പൊലീസ് പിടിയിൽ. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

 ശരീരത്തിൽ മുറിവേറ്റ പാടുകളെ പറ്റി  ചോദിച്ചപ്പോൾ പട്ടി ഓടിച്ചപ്പോൾ സംഭവിച്ചതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ അടക്കം നിരത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.


ഇന്നലെ പട്ടാപകലാണ് സംഭവം നടന്നത്. കോളജിൽ നിന്ന് വരികയായിരുന്ന 21 കാരിക്ക് ദുരനുഭവമുണ്ടയാത്. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് അക്രമി വിദ്യാർത്ഥിനിയെ കീഴ്‌പ്പെടുത്തി സമീപത്തെ വാഴ തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. തലയിൽ കല്ലു കൊണ്ടിടിച്ചും മർദിച്ചുമായിരുന്നു പീഡനശ്രമം. കുതറി മാറി സമീപത്തെ വീട്ടിലേക്ക് ഓടി കയറിയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. സംഭവത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

#360malayalam #360malayalamlive #latestnews

മലപ്പുറം കൊണ്ടോട്ടിയിൽ കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പതിനഞ്ച് വയസുകാരൻ പൊലീസ് പിടിയിൽ. പൊലീസ് കസ്റ്റഡിയി...    Read More on: http://360malayalam.com/single-post.php?nid=6065
മലപ്പുറം കൊണ്ടോട്ടിയിൽ കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പതിനഞ്ച് വയസുകാരൻ പൊലീസ് പിടിയിൽ. പൊലീസ് കസ്റ്റഡിയി...    Read More on: http://360malayalam.com/single-post.php?nid=6065
കൊണ്ടോട്ടി പീഡനശ്രമം; പതിനഞ്ച് വയസുകാരൻ കുറ്റം സമ്മതിച്ചു മലപ്പുറം കൊണ്ടോട്ടിയിൽ കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പതിനഞ്ച് വയസുകാരൻ പൊലീസ് പിടിയിൽ. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ പൊലീസ് വിശദമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്