സ്നേഹ ബാഗ്, തുണി സഞ്ചി നിർമാണ യൂണിറ്റും വർക്ക് ഷെഡ് കെട്ടിടവും ഉദ്ഘാടനം ചെയ്തു

വനിതാ തൊഴിൽ സംരംഭ വികാസത്തിന്റെ ഭാഗമായി സ്നേഹ സ്വയം സഹായ സംരംഭത്തിന് അനുവദിച്ച സ്നേഹ ബാഗ്, തുണി സഞ്ചി നിർമാണ യൂണിറ്റിന്റെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമിച്ച വർക്ക് ഷെഡ് കെട്ടിടവും പി. നന്ദകുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലെ വനിതാ തൊഴിൽ സംരംഭ വികാസത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.


പരിപാടിയിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു അധ്യക്ഷയായി. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ മുഖ്യാതിഥിയായി. പെരുമ്പടപ്പ് ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈർ, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സൺ എ.എച്ച്. റംഷീന , പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ സൗദ അബ്ദുള്ള, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി. റംഷാദ്, ഗ്രാമപഞ്ചായത്ത് അംഗം പി.കെ. സക്കറിയ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാന്മാരായ പി.എം ആറ്റുണ്ണി തങ്ങൾ, എം. സുനിൽ ,
പെരുമ്പടപ്പ് ബോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ജെ അമൽദാസ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. ജയരാജ്, സ്നേഹ ഗ്രൂപ്പ് സെക്രട്ടറി ഗീത കാക്കരാട്ട് തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വനിതാ തൊഴിൽ സംരംഭ വികാസത്തിന്റെ ഭാഗമായി സ്നേഹ സ്വയം സഹായ സംരംഭത്തിന് അനുവദിച്ച സ്നേഹ ബാഗ്, തുണി സഞ്ചി നിർമാണ യൂണിറ്റിന്റെയും മഹാ...    Read More on: http://360malayalam.com/single-post.php?nid=6049
വനിതാ തൊഴിൽ സംരംഭ വികാസത്തിന്റെ ഭാഗമായി സ്നേഹ സ്വയം സഹായ സംരംഭത്തിന് അനുവദിച്ച സ്നേഹ ബാഗ്, തുണി സഞ്ചി നിർമാണ യൂണിറ്റിന്റെയും മഹാ...    Read More on: http://360malayalam.com/single-post.php?nid=6049
സ്നേഹ ബാഗ്, തുണി സഞ്ചി നിർമാണ യൂണിറ്റും വർക്ക് ഷെഡ് കെട്ടിടവും ഉദ്ഘാടനം ചെയ്തു വനിതാ തൊഴിൽ സംരംഭ വികാസത്തിന്റെ ഭാഗമായി സ്നേഹ സ്വയം സഹായ സംരംഭത്തിന് അനുവദിച്ച സ്നേഹ ബാഗ്, തുണി സഞ്ചി നിർമാണ യൂണിറ്റിന്റെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമിച്ച വർക്ക് ഷെഡ് കെട്ടിടവും പി. നന്ദകുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്