എരമംഗലത്തെ റോഡിലെ ഗർത്തം; മന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും ടീം ഇ ആർ എം ന്റെ പരാതി; നവംബർ പതിനഞ്ചിനുള്ളിൽ പണി പൂർത്തികരിക്കുമെന്ന് കരാറുകാരന്റെ ഉറപ്പ്

കുണ്ടുകടവ് - ഗുരുവായൂർ റോഡിൽ എരമംഗലത്ത് നൂറിലധികം മീറ്റർ റോഡ് അടർന്നു പോവുകയും നിരന്തരമായി അപകടങ്ങൾ സംഭവിക്കുന്നതിന്റെയും അടിസ്ഥാനത്തിൽ എരമംഗലത്തെ സാമൂഹ്യ സാംസ്കാരിക കാരുണ്യ സംഘടന ടീം ഇ. ആർ. എം. പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പൊന്നാനി പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഓഫിസർക്കും അസിസ്റ്റന്റ് എൻജിനിയർക്കും പരാതി നൽകി.  റോഡിലെ ശോചനീയവസ്ഥയുടെ ഗൗരവം കരാറുകാരനെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ നവംബർ മാസം പതിനഞ്ചിനുള്ളിൽ പണി പൂർത്തീകരിക്കുമെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് ടീം ഇ ആർ എം അംഗങ്ങൾ മടങ്ങി. 

ടീം. ഇ ആർ എം അംഗങ്ങളായ ജിഷാദ് ഒലിയിൽ , ഷറഫുദ്ധീൻ , റഫീഖ്, റിനീഷ്, സുരേഷ് പൂങ്ങാടൻ , പ്രഗിലേഷ് തുടങ്ങിയവർ ഉദ്യോഗസ്ഥർക്ക് നിജസ്ഥിതികൾ വ്യക്തമാക്കി നിവേദനം സമർപ്പിച്ചു.

#360malayalam #360malayalamlive #latestnews

കുണ്ടുകടവ് - ഗുരുവായൂർ റോഡിൽ എരമംഗലത്ത് നൂറിലധികം മീറ്റർ റോഡ് അടർന്നു പോവുകയും നിരന്തരമായി അപകടങ്ങൾ സംഭവിക്കുന്നതിന്റെയും അടിസ...    Read More on: http://360malayalam.com/single-post.php?nid=6036
കുണ്ടുകടവ് - ഗുരുവായൂർ റോഡിൽ എരമംഗലത്ത് നൂറിലധികം മീറ്റർ റോഡ് അടർന്നു പോവുകയും നിരന്തരമായി അപകടങ്ങൾ സംഭവിക്കുന്നതിന്റെയും അടിസ...    Read More on: http://360malayalam.com/single-post.php?nid=6036
എരമംഗലത്തെ റോഡിലെ ഗർത്തം; മന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും ടീം ഇ ആർ എം ന്റെ പരാതി; നവംബർ പതിനഞ്ചിനുള്ളിൽ പണി പൂർത്തികരിക്കുമെന്ന് കരാറുകാരന്റെ ഉറപ്പ് കുണ്ടുകടവ് - ഗുരുവായൂർ റോഡിൽ എരമംഗലത്ത് നൂറിലധികം മീറ്റർ റോഡ് അടർന്നു പോവുകയും നിരന്തരമായി അപകടങ്ങൾ സംഭവിക്കുന്നതിന്റെയും അടിസ്ഥാനത്തിൽ എരമംഗലത്തെ സാമൂഹ്യ സാംസ്കാരിക കാരുണ്യ സംഘടന ടീം ഇ. ആർ. എം. പ്രവർത്തകർ പൊതുമരാമത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്