എരമംഗലം ഗൈഡൻസ് സെൻറർ ഉദ്ഘാടനവും സംഗമം പലിശ രഹിത അയൽകൂട്ടങ്ങളുടെ മൊബൈൽ ആപ്പ് ലോഞ്ചിങ്ങും ഒക്ടോബർ 23 ന്

നാടിന്റെ നന്മക്കും സഹജീവികൾക്കാശ്വാസമായും സ്ഥാപിതമായ എരമംഗലം ഗൈഡൻസ് സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബർ 23ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി. ടി അബ്ദുല്ലക്കോയ തങ്ങൾ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പലിശ രഹിത അയൽകൂട്ടങ്ങളുടെ മൊബൈൽ ആപ്പ് ലോഞ്ചിങ്ങ്  ജാമഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലിം മമ്പാട് നിർവഹിക്കും. 

സാംസ്കാരികമായും ധാർമ്മികവുമായ നവോത്ഥാനത്തിന് പുതിയ വഴിത്തിരിവായാണ് ഹൈഡൻസ് സെന്ററിന്റെ പ്രവർത്തനം . കരിയർ ഗൈഡൻസ്, കാർഷിക വിദ്യാഭ്യാസ ബോധവത്കരണങ്ങൾ, ധാർമ്മികമായ ശിക്ഷണ - പരിശീലനങ്ങൾ, അവശ്യ സേവന നിർദേശങ്ങൾ, ആരോഗ്യ, ചികിത്സാ ബോധവൽക്കരണങ്ങൾ, സൗഹൃദ സംവാദ വേദി, ശിൽപ ശാലകൾ തുടങ്ങി വ്യത്യസ്ത സേവനങ്ങൾ എരമംഗലത്തെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് ഗൈഡൻസ് സെന്റർ രൂപ കൽപന ചെയ്തിരിക്കുന്നത്. നാടിന്റെ സർഗ്ഗാത്മക ഭാവിക്ക് കരുത്തു പകരാനും സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് നയിക്കുകയും ഗൈഡൻസ് സെന്റർ ചെയ്യുന്നു. അസഹിഷ്ണുതയുടെയും പ്രതിസന്ധികളുടെയും കാലത്ത് വിശാല മാനവികതയുടെ മുഖമുദ്രയാക്കാൻ എരമംഗലത്തിനു കഴിയണം. മുഴുവൻ ജനങ്ങളുടെയും സഹകരണം ഗൈഡൻസ് സെന്ററിന്റെ വിജയത്തിനാവശ്യമാണെന്നും ജനസേവനത്തിന്റെ ഉദാത്ത മാതൃകയായി സ്നേഹത്തിന്റെ സന്ദേശം വിളിച്ചോതി ഗൈഡൻസ് സെൻറർ എന്നും നിലകൊള്ളുമെന്നും സമൂഹത്തിന്റെ വിവിധ ആവശ്യങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് സാമൂഹിക നവോത്ഥാനത്തിന്റെ തുടർച്ചകളെ തേടുന്ന സോഷ്യൽ എഞ്ചിനീയറിംഗ് ആണ് ഗൈഡൻസ് സെന്ററിലൂടെ ആസൂത്രണം ചെയ്യപ്പെടുകയെന്നും സ്വാഗത സംഘം ചെയർമാൻ എം.സി നസീറും കൺവീനർ കെ. അബൂബക്കറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

#360malayalam #360malayalamlive #latestnews

നാടിന്റെ നന്മക്കും സഹജീവികൾക്കാശ്വാസമായും സ്ഥാപിതമായ എരമംഗലം ഗൈഡൻസ് സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബർ 23ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന...    Read More on: http://360malayalam.com/single-post.php?nid=6034
നാടിന്റെ നന്മക്കും സഹജീവികൾക്കാശ്വാസമായും സ്ഥാപിതമായ എരമംഗലം ഗൈഡൻസ് സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബർ 23ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന...    Read More on: http://360malayalam.com/single-post.php?nid=6034
എരമംഗലം ഗൈഡൻസ് സെൻറർ ഉദ്ഘാടനവും സംഗമം പലിശ രഹിത അയൽകൂട്ടങ്ങളുടെ മൊബൈൽ ആപ്പ് ലോഞ്ചിങ്ങും ഒക്ടോബർ 23 ന് നാടിന്റെ നന്മക്കും സഹജീവികൾക്കാശ്വാസമായും സ്ഥാപിതമായ എരമംഗലം ഗൈഡൻസ് സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബർ 23ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി. ടി അബ്ദുല്ലക്കോയ തങ്ങൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്