വികസന മുന്നേറ്റത്തിൽ വിറളിപൂണ്ട് കുപ്രചരണങ്ങൾ നടത്തുന്നു: യു.ഡി.എഫ്

തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചുകൊണ്ട് നടത്തുന്ന വികസന മുന്നേറ്റങ്ങളിൽ വിറളിപൂണ്ട ഇടതുപക്ഷം യുഡിഎഫ് മെമ്പർമാർ ക്കെതിരെ കുപ്രചരണങ്ങൾ നടത്തുകയാണെന്ന് മാറഞ്ചേരി പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 

പഞ്ചായത്തിലെ ഏറ്റവും വലിയ വാർഡായ പതിനാറാം വാർഡിൽ മെമ്പറുടെ നേതൃത്വത്തിൽ നടത്തുന്ന വിവരശേഖരണത്തിനെതിരെ ഇടതുപക്ഷം രംഗത്തുവന്നത് തീർത്തും അപഹാസ്യമാണ്.

780 വീടുകളുള്ള ഈ വാർഡിനെ ആറ് മേഖലകളാക്കി തിരിച്ചു ജനങ്ങളുടെ നിലവിലുള്ള സ്ഥിതി വിവരങ്ങൾ ശേഖരിക്കുന്നത് വിവിധ സർക്കാർ പദ്ധതികളുടെയും ക്ഷേമ പ്രവർത്തനങ്ങളുടെയും  വിവരങ്ങൾ ആവശ്യമായ ജനങ്ങളിൽ എത്തിക്കുന്നതിനും പദ്ധതികൾ നടപ്പാക്കുന്നതിനു വേണ്ടിയാണ്.

വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനാണ് ശ്രമിക്കുന്നത്. സോഫ്റ്റ് വെയർ ഉപയോഗിച്ച് വിവരങ്ങൾ സോർട്ട് ചെയ്യുകയും തുടർ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാനുമാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നു ഇതെന്ന് വാർഡ് മെമ്പർ കെ.എ ബക്കർ പറഞ്ഞു.

വികസന, സാമൂഹ്യക്ഷേമ, വിദ്യാഭ്യാസ രംഗത്ത് യു.ഡി.എഫ് മെമ്പർമാർ നടത്തുന്ന മുന്നേറ്റങ്ങളിൽ വിറളി പൂണ്ടാണ് ഇത്തരം കുപ്രചരണങ്ങൾ. ജനങ്ങൾ നല്ല പിന്തുണയാണ് നൽകുന്നത്. ആദ്യഘട്ടത്തിലെ വിവരശേഖരണത്തോട് ഭൂരിപക്ഷം ജനങ്ങളും നല്ല രീതിയിൽ സഹകരിച്ചു. 

ജനങ്ങൾ നൽകുന്ന പിൻബലത്തിൽ ശക്തമായി മുന്നോട്ടു പോകും. പഞ്ചായത്തിലെ ഭരണ മുന്നണിയുടെ പിടിപ്പുകേട് മറച്ചുവെക്കാനുള്ള ഇത്തരം ശ്രമങ്ങൾ വിലപ്പോവില്ലെന്നും അംഗങ്ങൾ പറഞ്ഞു. വന്നേരിനാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. മാധവൻ, അഡ്വ. കെ.എ. ബക്കർ, ഹിളർ കാഞ്ഞിരമുക്ക്, വാർഡിലെ യു.ഡി.എഫ് ചെയർമാൻ ശ്രീരാമനുണ്ണ മാസ്റ്റർ,  ഐ.പി അബ്ദുള്ള, കെ.ടി അബ്ദുൽ ഗനി പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചുകൊണ്ട് നടത്തുന്ന വികസന മുന്നേറ്റങ്ങളിൽ വിറളിപൂണ്ട ഇടതുപക്ഷം യുഡിഎഫ് മെമ...    Read More on: http://360malayalam.com/single-post.php?nid=5930
തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചുകൊണ്ട് നടത്തുന്ന വികസന മുന്നേറ്റങ്ങളിൽ വിറളിപൂണ്ട ഇടതുപക്ഷം യുഡിഎഫ് മെമ...    Read More on: http://360malayalam.com/single-post.php?nid=5930
വികസന മുന്നേറ്റത്തിൽ വിറളിപൂണ്ട് കുപ്രചരണങ്ങൾ നടത്തുന്നു: യു.ഡി.എഫ് തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചുകൊണ്ട് നടത്തുന്ന വികസന മുന്നേറ്റങ്ങളിൽ വിറളിപൂണ്ട ഇടതുപക്ഷം യുഡിഎഫ് മെമ്പർമാർ ക്കെതിരെ കുപ്രചരണങ്ങൾ നടത്തുകയാണെന്ന് മാറഞ്ചേരി പഞ്ചായത്തിലെ യുഡിഎഫ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്