ഐ.സി.ഡി.എസ് വാർഷികാഘോഷം: പ്രദർശന മേളയ്ക്ക് തുടക്കമായി

സംയോജിത ശിശു വികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദർശന മേളയ്ക്ക് തുടക്കമായി.  ഐ.സി.ഡി.എസ് സേവനങ്ങളും പദ്ധതികളും കുറിച്ചുള്ള നഗരസഭാ തല ഫോട്ടോ പ്രദർശനത്തിനാണ് തുടക്കമായത്. വെള്ളീരിയിലെ സെൻ്റർ 33 അങ്കണവാടിയിലാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം സംഘടിപ്പിക്കുന്നത്. വാർഷികാഘോഷങ്ങളുടെ നഗരസഭാ തല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഓൺലൈനായി നിർവ്വഹിച്ചിരുന്നു. 


ഫോട്ടോ പ്രദർശനത്തോടൊപ്പം പോഷകാഹാര ദിനാചരണത്തിൻ്റെ ഭാഗമായി ബഡ്ജറ്റ് മെനു പ്രദർശനവും സംഘടിപ്പിച്ചു. ഏറ്റവും കുറഞ്ഞ ചെലവിൽ ഉണ്ടാക്കുന്ന പോഷകാഹാരങ്ങളുടെ പ്രദർശനവും മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്നുണ്ട്. 


പ്രദർശന മേളയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ മിനി ജയപ്രകാശ്, സി.ഡി.പി.ഒ പ്രഭ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ഒ.വി വിനീത, കെ.നീന, പ്രമീള, ഓഫീസ് ജീവനക്കാരൻ പി.ബിജേഷ് തുടങ്ങിയവർ സംബന്ധിച്ചു. 


ബഡ്ജറ്റ് മെനു ചാലഞ്ച് മത്സര വിജയികളായ ദിവ്യ ഉണ്ണികൃഷ്ണൻ, ശ്രുതി മണികണ്ഠൻ, സൽഹ സാദിഖ് എന്നിവർക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ സംഘടിപ്പിച്ചു. അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രദർശന പരിപാടി ഒക്ടോബർ 6,7,8 തീയ്യതികളിൽ രാവിലെ 9.30 മുതൽ 3.30 വരെ സമയങ്ങളിൽ പൊതുജനങ്ങൾക്ക് പങ്കാളികളാകാവുന്നതാണ്.

#360malayalam #360malayalamlive #latestnews

സംയോജിത ശിശു വികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദർശന മേളയ്ക്ക് തുടക്കമായി. ഐ.സി.ഡി.എസ് സേവനങ്ങളും പ...    Read More on: http://360malayalam.com/single-post.php?nid=5918
സംയോജിത ശിശു വികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദർശന മേളയ്ക്ക് തുടക്കമായി. ഐ.സി.ഡി.എസ് സേവനങ്ങളും പ...    Read More on: http://360malayalam.com/single-post.php?nid=5918
ഐ.സി.ഡി.എസ് വാർഷികാഘോഷം: പ്രദർശന മേളയ്ക്ക് തുടക്കമായി സംയോജിത ശിശു വികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദർശന മേളയ്ക്ക് തുടക്കമായി. ഐ.സി.ഡി.എസ് സേവനങ്ങളും പദ്ധതികളും കുറിച്ചുള്ള നഗരസഭാ തല ഫോട്ടോ പ്രദർശനത്തിനാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്