എരമംഗലത്തെ 300ലധികം കർഷകർ പ്രതിഷേധത്തിൽ: 220 ഏക്കർ കൃഷി നിർത്തുന്നു

നരണിപ്പുഴ - കുമ്മിപ്പാലം പാടശേഖരത്തിൽ ബണ്ട് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കർഷകർ കൂട്ടത്തോടെ കൃഷി നിർത്തി തരിശിടുന്നു.  വെളിയങ്കോട് പഞ്ചായത്തിലെ നരണിപ്പുഴ - കുമ്മിപ്പാലം പാടശേഖരത്തെ 220 ഏക്കർ പുഞ്ച കൃഷിയിടമാണ് തരിശിടുന്നത്. 


1998 ൽ നിർമിച്ച ബണ്ടിന്റെ നിർമാണത്തിലെ അപകാതയെ തുടർന്ന് വിജിലൻസ് കേസ് എടുക്കുകയും 2019 കേസ് അവസാനിക്കുകയും ചെയ്തിരുന്നു. തുടർന്ന് സമഗ്ര കോൾ വികസനത്തിൽ മൂന്ന് കോടി രൂപ ബണ്ട് നിർമാണത്തിന് സർക്കാർ അനുവദിച്ചു.


സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർക്കാർ നടപടി നിട്ടി കൊണ്ടുപോകുകയാണ്. രണ്ട് കിലോമീറ്റർ ബണ്ട് പൂർണമായും തകർന്നു കിടക്കുകയാണ്. നിലവിൽ ഏഴ് ലക്ഷം രൂപ ചെലവഴിച്ച് താൽക്കാലിക ബണ്ട് നിർമിച്ചാണ് വർഷം തോറും കൃഷി ഇറക്കുന്നത്. ഇനിയും ഇത് തുടരാനാകില്ല. കുന്നംകുളം മുതൽ ബിയ്യംവരെയുള്ള പൊന്നാനി കോൾ മേഖലയിലെ ഏറെകുറേ എല്ലാ കോൾപടവികളിലേയും ബണ്ടുകൾ നിലവിൽ കെഎൽഡിസി പൂർത്തിയാക്കി. എന്നാൽ കൃഷിമന്ത്രിയും സ്ഥലം എംഎൽഎ മാർക്കും അടക്കും നിരവധി നിവേദനങ്ങൾ നൽകിയിട്ടും ഞങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് കൂട്ടത്തോടെ കൃഷി ഉപേക്ഷിക്കുന്നത്. തകർന്ന ബണ്ടിൽ വിശ്വസിച്ച് ഇനിയും കൃഷിയിറക്കി ഒരു ഭാഗ്യപരീക്ഷണത്തിന് നിൽക്കാൻ ഞങ്ങൾക്കാവില്ലെന്നു കർഷകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 


 കോൾപടവ് കമ്മറ്റി പ്രസിഡന്റ് രാഘവൻ തട്ടകത്ത് . സെക്രട്ടറി സുരേഷ് പാട്ടത്തിൽ, സി കെ പ്രഭാകരൻ . കെ പി . മനോജ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

നരണിപ്പുഴ - കുമ്മിപ്പാലം പാടശേഖരത്തിൽ ബണ്ട് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കർഷകർ കൂട്ടത്തോടെ കൃഷി നിർത്തി തരിശിടുന്നു. വെളിയ...    Read More on: http://360malayalam.com/single-post.php?nid=5906
നരണിപ്പുഴ - കുമ്മിപ്പാലം പാടശേഖരത്തിൽ ബണ്ട് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കർഷകർ കൂട്ടത്തോടെ കൃഷി നിർത്തി തരിശിടുന്നു. വെളിയ...    Read More on: http://360malayalam.com/single-post.php?nid=5906
എരമംഗലത്തെ 300ലധികം കർഷകർ പ്രതിഷേധത്തിൽ: 220 ഏക്കർ കൃഷി നിർത്തുന്നു നരണിപ്പുഴ - കുമ്മിപ്പാലം പാടശേഖരത്തിൽ ബണ്ട് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കർഷകർ കൂട്ടത്തോടെ കൃഷി നിർത്തി തരിശിടുന്നു. വെളിയങ്കോട് പഞ്ചായത്തിലെ നരണിപ്പുഴ - കുമ്മിപ്പാലം പാടശേഖരത്തെ 220 ഏക്കർ പുഞ്ച തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്