മലപ്പുറം ജില്ലയില്‍ 9376 കുടുംബങ്ങള്‍ക്ക് ഒന്നിച്ച് ബി.പി.എല്‍ റേഷന്‍ കാര്‍ഡ്; സര്‍ക്കാര്‍ നടപടികള്‍ ഫലപ്രാപ്തിയിലേക്ക്

അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലപ്രാപ്തിയിലേക്ക്. ബി.പി.എല്‍ കാര്‍ഡുകള്‍ അനര്‍ഹമായ കൈവശം വച്ചിരുന്നവര്‍ക്ക് അവ പിഴയില്ലാതെ അതത് സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ സ്വമേധയാ ഹാജരാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ അര്‍ഹരായ പതിനായിര കണക്കിന് കുടുംബങ്ങള്‍ക്കാണ് പുതുതായി ബി.പി.എല്‍ (മുന്‍ഗണന വിഭാഗത്തിലുള്ള ) റേഷന്‍ കാര്‍ഡുകള്‍ ലഭിച്ചത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കുടുംബങ്ങള്‍ക്ക് ഒന്നിച്ച് ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നത്. ഈ പദ്ധതിയിലൂടെ മലപ്പുറം ജില്ലയില്‍ പുതുതായി 9,376 കുടുംബങ്ങളാണ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ടത്. ഏറനാട് താലൂക്കില്‍ 1,232, നിലമ്പൂര്‍ താലൂക്കില്‍ 1,031 എന്നീ കണക്കില്‍ അര്‍ഹരായവര്‍ക്ക് ബി.പി.എല്‍ കാര്‍ഡുകള്‍ അനുവദിച്ചപ്പോള്‍ പെരിന്തല്‍മണ്ണയില്‍ 1,516 കുടുംബങ്ങളെയാണ് പുതുതായി സിവില്‍ സപ്ലൈസ് വകുപ്പ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. തിരൂര്‍ താലൂക്കില്‍ 2,181, തിരൂരങ്ങാടി 1,594, പൊന്നാനി 671, കൊണ്ടോട്ടി 1,151 എന്നീ കണക്കിലുമാണ് പുതുതായി മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ടി.ബഷീര്‍ പറഞ്ഞു. ഇതുവരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 1,19,866 കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ ലഭ്യമായിരിക്കുന്നത്. അനര്‍ഹമായി ബി.പി.എല്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് അവ പിഴയില്ലാതെ ഹാജരാക്കി പൊതു വിഭാഗത്തിലേക്ക് മാറാനും അര്‍ഹരായ കുടുംബങ്ങള്‍ക്ക് മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനും സിവില്‍ സപ്ലൈസ് വകുപ്പ് ഇനിയും സമയം അനുവദിച്ചിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലപ്രാപ്...    Read More on: http://360malayalam.com/single-post.php?nid=5893
അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലപ്രാപ്...    Read More on: http://360malayalam.com/single-post.php?nid=5893
മലപ്പുറം ജില്ലയില്‍ 9376 കുടുംബങ്ങള്‍ക്ക് ഒന്നിച്ച് ബി.പി.എല്‍ റേഷന്‍ കാര്‍ഡ്; സര്‍ക്കാര്‍ നടപടികള്‍ ഫലപ്രാപ്തിയിലേക്ക് അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലപ്രാപ്തിയിലേക്ക്. ബി.പി.എല്‍ കാര്‍ഡുകള്‍ അനര്‍ഹമായ കൈവശം വച്ചിരുന്നവര്‍ക്ക് അവ പിഴയില്ലാതെ അതത് സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ സ്വമേധയാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്