ഹർത്താൽ: കെ.എസ്.ആർ.ടി.സി സാധാരണ നടത്തുന്ന ബസ് സർവീസുകൾ ഉണ്ടാവില്ല

ചില തൊഴിലാളി സംഘടനകൾ  നാളെ (സെപ്റ്റംബർ 27) രാവിലെ 06.00 മണി മുതൽ വൈകിട്ട്  6 മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുവാൻ സാദ്ധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാൻ സാദ്ധ്യതയുള്ളതിനാലും സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കുന്നതല്ല. അവശ്യ സർവ്വിസുകൾ വേണ്ടി വന്നാൽ  പോലീസിന്റെ നിർദ്ദേശപ്രകാരവും ഡിമാന്റ് അനുസരിച്ചും  മാത്രം രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച്  പ്രധാന റൂട്ടിൽ പരിമിതമായ  ലോക്കൽ സർവ്വിസുകൾ  പോലീസ്  അകമ്പടിയോടെയും മാത്രം  അയക്കുന്നതിന് ശ്രമിക്കുന്നതാണ്.


  27.09.2021 ന് വൈകിട്ട് 6 മണിക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ  ഉണ്ടായിരിക്കുന്നതും ദീർഘദൂര സർവ്വീസുകൾ അടക്കം എല്ലാ സ്റ്റേ സർവ്വീസുകളും 6 മണിക്ക് ശേഷം ഡിപ്പോകളിൽ നിന്നും  ആരംഭിക്കുന്നതുമാണ്.

 യാത്രക്കാരുടെ ബാഹുല്യം അനുഭവപ്പെട്ടാൽ അധിക ദീർഘദൂര സർവ്വീസുകൾ അയക്കുന്നതിന് ജീവനക്കാരെയും  ബസ്സും യൂണിറ്റുകളിൽ  ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.

#360malayalam #360malayalamlive #latestnews

ചില തൊഴിലാളി സംഘടനകൾ നാളെ (സെപ്റ്റംബർ 27) രാവിലെ 06.00 മണി മുതൽ വൈകിട്ട് 6 മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ യാത...    Read More on: http://360malayalam.com/single-post.php?nid=5832
ചില തൊഴിലാളി സംഘടനകൾ നാളെ (സെപ്റ്റംബർ 27) രാവിലെ 06.00 മണി മുതൽ വൈകിട്ട് 6 മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ യാത...    Read More on: http://360malayalam.com/single-post.php?nid=5832
ഹർത്താൽ: കെ.എസ്.ആർ.ടി.സി സാധാരണ നടത്തുന്ന ബസ് സർവീസുകൾ ഉണ്ടാവില്ല ചില തൊഴിലാളി സംഘടനകൾ നാളെ (സെപ്റ്റംബർ 27) രാവിലെ 06.00 മണി മുതൽ വൈകിട്ട് 6 മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുവാൻ സാദ്ധ്യതയില്ലാത്തതിനാലും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്