അറപ്പതോട്ടിൽ വിസിബി നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് 25 ലക്ഷം അനുവദിച്ചു

വെളിയങ്കോട്, പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അറപ്പതോട്ടിൽ വിസിബി നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് 25 ലക്ഷം അനുവദിച്ചു. ജില്ലാ പഞ്ചായത്തംഗം എ.കെ സുബൈറിൻ്റെ ശ്രമഫലമായാണ് ഫണ്ട് അനുവദിച്ചത്. പദ്ധതി പ്രദേശം ജില്ലാ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.

അറപ്പതോട്ടിൽ വിസിബി നിർമ്മിക്കുന്നതോടെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനും പരിഹാരമാകും. വെളിയംകോട് പഞ്ചായത്തിലെ 14, 15 വാർഡുകളിലെയും പെരുമ്പടപ്പിലെ ഒന്ന്, 18, വാർഡുകളിലെയും കുടുംബങ്ങളാണ് അറപ്പതോടിനെ ആശ്രയിക്കുന്നത്. കാലവർഷ സമയത്ത് തണ്ണിത്തുറ, അയ്യോട്ടിച്ചിറ, സ്കൂൾപടി, ആലും താഴം, തട്ടുപറമ്പ് നോർത്ത്, തട്ടുപറമ്പ് സൗത്ത് തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ട് കടലിലേക്ക് ഒഴുക്കിവിടുന്നത് തോട്ടിലൂടെയാണ്. കടലിൽ നിന്ന് ഉപ്പുവെള്ളം കയറാതിരിക്കാൻ പഴയ കാലത്ത് ചീർപ്പ് പാലവും തടയണയുമുണ്ടായായിരുന്നു.  തടയണ തകർന്നതോടെയാണ് അറപ്പ തോടിന് ചേർന്ന പാടങ്ങളിൽ ഉപ്പുവെള്ളം കയറാൻ തുടങ്ങിയത്. വിസിബി യാഥാർത്ഥ്യമാകുന്നതോടെ ഉപ്പുവെള്ളം കയറുന്നത് തടഞ്ഞ് പാടങ്ങളിൽ നെൽകൃഷി സാധ്യമാകും. 

#360malayalam #360malayalamlive #latestnews

വെളിയങ്കോട്, പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അറപ്പ തോട്ടിൽ വിസിബി നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് 25 ലക്ഷം അനു...    Read More on: http://360malayalam.com/single-post.php?nid=5831
വെളിയങ്കോട്, പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അറപ്പ തോട്ടിൽ വിസിബി നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് 25 ലക്ഷം അനു...    Read More on: http://360malayalam.com/single-post.php?nid=5831
അറപ്പതോട്ടിൽ വിസിബി നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് 25 ലക്ഷം അനുവദിച്ചു വെളിയങ്കോട്, പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അറപ്പ തോട്ടിൽ വിസിബി നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് 25 ലക്ഷം അനുവദിച്ചു. ജില്ലാ പഞ്ചായത്തംഗം എ.കെ സുബൈറിൻ്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്