ജില്ലയിൽ വീണ്ടും വൻ കഞ്ചാവുവേട്ട

ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക്  ആഡംബര കാറിൽ ഒളിപ്പിച്ച് കടത്തിയ 40  കിലോഗ്രാം  കഞ്ചാവുമായി  മൂന്നുപേർ മലപ്പുറത്ത് പിടിയിൽ. പിടിയിലായത് വേങ്ങര വലിയോറ സ്വദേശികൾ. കേരളത്തിലേക്ക്  അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി ലോറികളിലും ആഢംബരകാറുകളിലും  രഹസ്യ അറകളുണ്ടാക്കി വൻതോതിൽ  കഞ്ചാവ് കേരളത്തിലേക്ക്  കടത്തുന്ന സംഘങ്ങളെ കുറിച്ച്    മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന്‌ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം പോലീസ് നടത്തിയ  പരിശോധനയിലാണ്  ആഢംബര കാറിനുള്ളിൽ രഹസ്യ അറകളിലായി ഒളിപ്പിച്ച നിലയിൽ കടത്തിയ  40 കിലോഗ്രാം കഞ്ചാവുമായി  വേങ്ങര വലിയോറ സ്വദേശികളായ വലിയോറ കരുവള്ളി ഷുഹൈബ്(32), മോയൻ വീട്ടിൽ മുഹമ്മദ് ഹർഷിദ് (31), കരുവള്ളി ഷമീർ (36) എന്നിവർ പിടിയിലായത്. ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് ആയിരം  രൂപമുതൽ വില കൊടുത്ത് വാങ്ങി ജില്ലയിലെത്തിച്ച് ചെറുകിട വിൽപനക്കാർക്ക്   മുപ്പതിനായിരം  രൂപവരെ വിലയിട്ടാണ് വിൽപ്പന നടത്തുന്നത്. ആവശ്യക്കാർക്ക്  വിൽപനനടത്താൻ  തയ്യാറാക്കിയ ചെറിയ പായ്ക്കറ്റുകളിലാക്കി കാറിൻ്റെ പല ഭാഗങ്ങളിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു .

#360malayalam #360malayalamlive #latestnews

ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ ഒളിപ്പിച്ച് കടത്തിയ 40 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ മലപ്പുറത്ത് പിടിയിൽ. പിടിയ...    Read More on: http://360malayalam.com/single-post.php?nid=5830
ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ ഒളിപ്പിച്ച് കടത്തിയ 40 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ മലപ്പുറത്ത് പിടിയിൽ. പിടിയ...    Read More on: http://360malayalam.com/single-post.php?nid=5830
ജില്ലയിൽ വീണ്ടും വൻ കഞ്ചാവുവേട്ട ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ ഒളിപ്പിച്ച് കടത്തിയ 40 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ മലപ്പുറത്ത് പിടിയിൽ. പിടിയിലായത് വേങ്ങര വലിയോറ സ്വദേശികൾ. കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി ലോറികളിലും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്