ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗത്തിന് തുടക്കമായി; കാത്ത് ലാബിന്റെ ഉദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു

അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഹൃദ്രോഗ വിഭാഗത്തിന് ആലത്തിയൂര്‍ ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ തുടക്കമായി. ആശുപത്രിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനായി. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, പേസ്‌മേക്കര്‍, എക്കോ, ടി.എം.ടി, സി.സി.യു തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടു കൂടിയതാണ് കാത്ത് ലാബ്.

പെരിന്തല്‍മണ്ണ, കോഴിക്കോട് മേഖലകളിലെ സഹകരണ ആശുപത്രികളിലെ മികച്ച ഡോക്ടര്‍മാരുടെ സേവനം മുഴുവന്‍ സമയവും ലഭ്യമാകുന്ന രീതിയിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുക. എം.എല്‍.എമാരായ ഡോ. കെ.ടി ജലീല്‍, പി. നന്ദകുമാര്‍, കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ എടശ്ശേരി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ വി. ശാലിനി, ഒ. ശ്രീനിവാസന്‍, പി. പുഷ്പ, നൗഷാദ് നെല്ലാഞ്ചേരി, ആശുപത്രി ചെയര്‍മാന്‍ പി ജ്യോതിഭാസ്, എം. ഡി ശുഐബ് അലി. കെ, കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. സോമനാഥന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍          എ.ശിവദാസന്‍, മെഡിക്കല്‍ സൂപ്രണ്ട് സന്തോഷ്‌കുമാരി എന്നിവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഹൃദ്രോഗ വിഭാഗത്തിന് ആലത്തിയൂര്‍ ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ തുടക്കമായി. ആ...    Read More on: http://360malayalam.com/single-post.php?nid=5818
അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഹൃദ്രോഗ വിഭാഗത്തിന് ആലത്തിയൂര്‍ ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ തുടക്കമായി. ആ...    Read More on: http://360malayalam.com/single-post.php?nid=5818
ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗത്തിന് തുടക്കമായി; കാത്ത് ലാബിന്റെ ഉദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഹൃദ്രോഗ വിഭാഗത്തിന് ആലത്തിയൂര്‍ ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ തുടക്കമായി. ആശുപത്രിയിലെ കാത്ത് ലാബിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്