പിടിച്ചെടുത്ത ഹാൻസ് പ്രതികൾക്ക് തന്നെ മറിച്ചുവിറ്റ പോലീസുകാർക്ക് ജാമ്യമില്ല

പിടി​​ച്ചെടു​ത്ത ഹാന്‍സ്​ പ്രതികള്‍ക്ക്​ തന്നെ മറിച്ചു​വിറ്റ കേസില്‍ അറസ്​റ്റിലായ കോട്ടക്കല്‍ പൊലീസ്​ സ്​റ്റേഷനിലെ രണ്ട്​ പൊലീസ്​ ഉദ്യോഗസ്ഥരു​ടെ ജാമ്യാപേക്ഷ മലപ്പുറം കോടതി തള്ളി. മജിസ്​ട്രേറ്റ്​ ആന്‍മേരി കുര്യാക്കോസാണ്​ ജാമ്യാപേക്ഷ തള്ളിയത്​. ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന വാദത്തി​ന്‍റെ അടിസ്ഥാനത്തിലാണിത്​.

കോടതി നശിപ്പിക്കാന്‍ ഉത്തരവിട്ട ലഹരി വസ്​തുക്കള്‍ മറിച്ചുവിറ്റതിന്​ കഴിഞ്ഞ ആഴ്​ചയാണ്​ കോട്ടക്കല്‍ സ്​​റ്റേഷനിലെ എ.എസ്​.​ ഐ രചീ​ന്ദ്രന്‍ (53), സീനിയര്‍ സിവില്‍ പൊലീസ്​ ഓഫിസര്‍ സജി അലക്​സാണ്ടര്‍ (49) എന്നിവര്‍ അറസ്​റ്റിലായത്​. റിമാന്‍ഡിലായ ഇരുവരെയും സസ്​പെന്‍ഡ്​​ ചെയ്​തിരുന്നു. കോട്ടക്കല്‍ സ്​​റ്റേഷന്‍ പരിധിയില്‍ ഏപ്രില്‍ 21ന്​ പിടികൂടിയ ഹാന്‍സ് പാക്കറ്റുകളാണ്​ പ്രതികള്‍ മറിച്ചു വിറ്റത്​.

#360malayalam #360malayalamlive #latestnews

പിടി​​ച്ചെടു​ത്ത ഹാന്‍സ്​ പ്രതികള്‍ക്ക്​ തന്നെ മറിച്ചു​വിറ്റ കേസില്‍ അറസ്​റ്റിലായ കോട്ടക്കല്‍ പൊലീസ്​ സ്​റ്റേഷനിലെ രണ്ട്​ പൊ...    Read More on: http://360malayalam.com/single-post.php?nid=5803
പിടി​​ച്ചെടു​ത്ത ഹാന്‍സ്​ പ്രതികള്‍ക്ക്​ തന്നെ മറിച്ചു​വിറ്റ കേസില്‍ അറസ്​റ്റിലായ കോട്ടക്കല്‍ പൊലീസ്​ സ്​റ്റേഷനിലെ രണ്ട്​ പൊ...    Read More on: http://360malayalam.com/single-post.php?nid=5803
പിടിച്ചെടുത്ത ഹാൻസ് പ്രതികൾക്ക് തന്നെ മറിച്ചുവിറ്റ പോലീസുകാർക്ക് ജാമ്യമില്ല പിടി​​ച്ചെടു​ത്ത ഹാന്‍സ്​ പ്രതികള്‍ക്ക്​ തന്നെ മറിച്ചു​വിറ്റ കേസില്‍ അറസ്​റ്റിലായ കോട്ടക്കല്‍ പൊലീസ്​ സ്​റ്റേഷനിലെ രണ്ട്​ പൊലീസ്​ ഉദ്യോഗസ്ഥരു​ടെ ജാമ്യാപേക്ഷ മലപ്പുറം കോടതി തള്ളി. മജിസ്​ട്രേറ്റ്​ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്