മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് സംരംഭം തുടങ്ങുന്നതിന് അപേക്ഷിക്കാം

കേരള ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷറിന്റെ (സാഫ്) വിമന്‍ തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് കടല്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു അംഗത്തിന് പരമാവധി 1,00,000 രൂപ വരെയും അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെയും ഈ പദ്ധതിയില്‍ തിരിച്ചടക്കാത്ത ഗ്രാന്റായി ലഭിക്കും. അപേക്ഷകര്‍ മത്സ്യഗാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം ചെയ്യുന്നവരോ ആയ ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ്.എഫ്.ആര്‍ രജിസ്റ്ററില്‍ ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ ആയിരിക്കണം.  രണ്ട് മുതല്‍ അഞ്ചുപേരില്‍ കൂടാത്ത വനിതകളുടെ ഗ്രൂപ്പായിരിക്കണം.  അപേക്ഷാ ഫോം പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസിലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ ഒക്‌ടോബര്‍ 20നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍, സാഫ് മലപ്പുറം എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9947440298, 9745921853.

#360malayalam #360malayalamlive #latestnews

കേരള ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷറിന്റെ (സാഫ്) വിമന്‍ തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ...    Read More on: http://360malayalam.com/single-post.php?nid=5800
കേരള ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷറിന്റെ (സാഫ്) വിമന്‍ തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ...    Read More on: http://360malayalam.com/single-post.php?nid=5800
മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് സംരംഭം തുടങ്ങുന്നതിന് അപേക്ഷിക്കാം കേരള ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷറിന്റെ (സാഫ്) വിമന്‍ തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് കടല്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്