മലപ്പുറം ജില്ലയില്‍ ബാല്യം പദ്ധതിക്ക് തുടക്കമായി

മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കുട്ടികള്‍ക്കായുള്ള ആയുര്‍വേദ കോവിഡ് പ്രതിരോധ മരുന്ന് വിതരണ പദ്ധതിയായ 'ബാല്യ'ത്തിന് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഹുസൈന് കോവിഡ് പ്രതിരോധ മരുന്ന് വിതരണ കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ചാണ് 32 ഡിവിഷനുകളിലായി പദ്ധതി നടപ്പാക്കുന്നത്. രണ്ട് മുതല്‍ അഞ്ച് വയസു വരെയുള്ള കുട്ടികള്‍ക്ക് ഐ.സി.ഡി.എസുമായി യോജിച്ചാണ് മരുന്ന് വിതരണം ചെയ്യുന്നത്. പ്രതിരോധ ശേഷി ക്രമീകരിക്കാന്‍ മൂന്ന് ഘട്ടമായാണ് മരുന്ന് വിതരണം. പരിപാടിയില്‍ ആയുര്‍വേദ ഡി.എം.ഒ ഉഷ, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍  മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കുട്ടികള്‍ക്കായുള്ള ആയുര്‍വേദ കോവിഡ് പ്രതിരോധ മരുന്ന് വിതരണ പദ്ധതിയായ 'ബാല്യ'ത്തിന് ത...    Read More on: http://360malayalam.com/single-post.php?nid=5798
മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കുട്ടികള്‍ക്കായുള്ള ആയുര്‍വേദ കോവിഡ് പ്രതിരോധ മരുന്ന് വിതരണ പദ്ധതിയായ 'ബാല്യ'ത്തിന് ത...    Read More on: http://360malayalam.com/single-post.php?nid=5798
മലപ്പുറം ജില്ലയില്‍ ബാല്യം പദ്ധതിക്ക് തുടക്കമായി മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കുട്ടികള്‍ക്കായുള്ള ആയുര്‍വേദ കോവിഡ് പ്രതിരോധ മരുന്ന് വിതരണ പദ്ധതിയായ 'ബാല്യ'ത്തിന് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്