പി.എം.എ.വൈ - ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി

പൊന്നാനി നഗരസഭയിൽ പി.എം.എ.വൈ - ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ  പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചു.  സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ലൈഫ്മിഷൻ വഴി സംസ്ഥാന തലത്തിൽ നിർമാണം പൂർത്തികരിച്ച 10000 വീടുകളുടെ പൂർത്തീകരണ  പ്രഖ്യാപനം ഓൺലൈൻ ആയി  മുഖ്യമന്ത്രി പിണറായി വിജയൻ  നിർവ്വഹിച്ചു. അതിൻ്റെ ഭാഗമായാണ്  പൊന്നാനി നഗരസഭയിലും പൂർത്തീകരണ പ്രഖ്യാന ചടങ്ങ് സംഘടിപ്പിച്ചത്. പൊന്നാനിയിൽ പി.എം.എ.ഐ-ലൈഫ് പദ്ധതി പ്രകാരം ഇതുവരെ 1026 ഭവനങ്ങൾ പൂർത്തീകരിച്ചു. 6 ഡി.പി.ആറുകളിലായി മൊത്തം 1320 വീടുകളാണ് പദ്ധതിപ്രകാരം പൊന്നാനിയിൽ ഉയരുന്നത്. ബാക്കിയുള്ള 294 വീടുകളുടെ നിർമാണ പ്രവർത്തങ്ങൾ വിവിധ ഘട്ടങ്ങളിലാണ്. ഇത്തരം വീടുകളുടെ പണി വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് പൊന്നാനി നഗരസഭ.


പരിപാടിയുടെ നഗരസഭാ തല ഉദ്ഘാടനം ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എം.ആബിദ, ഷീനാസുദേശേൻ, നഗരസഭാ എഞ്ചിനീയർ സുജിത്ത് ഗോപിനാഥ്, മെമ്പർ സെക്രട്ടറി ജസീന മജീദ് തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിൽ പി.എം.എ.വൈ - ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചു. സംസ്ഥാന സർക്ക...    Read More on: http://360malayalam.com/single-post.php?nid=5757
പൊന്നാനി നഗരസഭയിൽ പി.എം.എ.വൈ - ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചു. സംസ്ഥാന സർക്ക...    Read More on: http://360malayalam.com/single-post.php?nid=5757
പി.എം.എ.വൈ - ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തി പൊന്നാനി നഗരസഭയിൽ പി.എം.എ.വൈ - ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ലൈഫ്മിഷൻ വഴി സംസ്ഥാന തലത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്