തിരൂര്‍ ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു

പ്രസവ-പ്രസവാനന്തര ചികിത്സയില്‍ ഉയര്‍ന്ന നിലവാരമുളള പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച മാതൃശിശു ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. പുതിയ ബ്ലോക്കിന്റെ സമര്‍പ്പണവും എം.എല്‍.എ നിര്‍വഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് കോടി രൂപ ചെലവഴിച്ച് ലക്ഷ്യ (ലേബര്‍ റൂം ക്വാളിറ്റി ഇപ്രൂവ്‌മെന്റ് പ്രോഗ്രം ഇനിഷേറ്റീവ്) ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആശുപത്രിയില്‍ നിലവില്‍ മൂന്നു നിലകളായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന് മുകളിലായാണ് ലക്ഷ്യ പദ്ധതിക്കായി സ്ഥലമൊരുക്കിയിരിക്കുന്നത്. റാമ്പ് സൗകര്യം, ലിഫ്റ്റ് സ്ഥാപിക്കല്‍, ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം കേന്ദ്രീകൃത ഓക്സിജന്‍ സൗകര്യം ഒരുക്കല്‍ എന്നിവയാണ് പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്.

ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ നസീബ അസീസ് മയ്യേരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫൈസല്‍ എടശ്ശേരി, വി.കെ.എം ഷാഫി, എ.പി സബാഹ്, തിരൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. ബേബി ലക്ഷ്മി, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. വിനോദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #tirur #hospital

പ്രസവ-പ്രസവാനന്തര ചികിത്സയില്‍ ഉയര്‍ന്ന നിലവാരമുളള പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പ...    Read More on: http://360malayalam.com/single-post.php?nid=5747
പ്രസവ-പ്രസവാനന്തര ചികിത്സയില്‍ ഉയര്‍ന്ന നിലവാരമുളള പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പ...    Read More on: http://360malayalam.com/single-post.php?nid=5747
തിരൂര്‍ ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു പ്രസവ-പ്രസവാനന്തര ചികിത്സയില്‍ ഉയര്‍ന്ന നിലവാരമുളള പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച മാതൃശിശു ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ആശുപത്രിയില്‍ നടന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്