കെഎസ്ആർടിസി പമ്പിനെതിരെ കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയ ആൾക്ക് 10,000 രൂപ പിഴ

കെഎസ്ആർടിസി പുതിയതായി തിരുവനന്തപുരം കിഴക്കേകോട്ടയിൽ ആരംഭിച്ച പെട്രോൾ- ഡീസൽ- ഇലക്ട്രിക് പമ്പിനെതിരെ ഹൈക്കോടതിയിൽ  പൊതു താൽപര്യ ഹർജി നൽകിയ ആൾക്ക്  10,000 രൂപ പിഴ.   ഹൈക്കോടതി  ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് തിരുവനന്തപരുരം പേട്ട പാൽക്കുളങ്ങര സ്വദേശി സെൽവിൻ . ഡി ക്ക്  പിഴയിട്ടത്. പിഴയായ 10000 രൂപ  ക്യാൻസർ രോ​ഗത്തിന് ചികിത്സയിൽ കഴിയുന്ന കുട്ടികൾകളുടെ ക്ഷേമത്തിനായി  ചിലവഴിക്കാനും കോടതി നിർദ്ദേശിച്ചു.    


ജില്ലാ മജിസ്ട്രേറ്റിൽ നിന്നും എൻഒസി വാങ്ങാതെയാണ് പമ്പ് ആരംഭിച്ചുവെന്ന് കാട്ടിയാണ് ഇയാൽ കോടതിയെ സമീപിച്ചത്. 1971 ൽ തന്നെ കെഎസ്ആർടിസിക്ക് എൻഒസി ലഭിച്ച പമ്പ് പൊതുജനങ്ങൾക്ക് കൂടെ തുറന്ന് കൊടുക്കുന്നതിന്  മുൻപ്  പെട്രോളിയം ആൻഡ് എക്സപ്ലോസീവ് സേഫ്റ്റി ഓർ​ഗനൈസേഷൻ ഉൾപ്പെടെയുള്ള ആവശ്യമായ അനുമതി ലഭ്യമാക്കിയിട്ടാണ് പമ്പുകൾ അരംഭിച്ചതെന്നും  കെഎസ്ആർടിസി കോടതിയെ അറിയിച്ചു. രേഖകളൊന്നും പരിശോധിക്കാതെ കോടതിയെ സമീപിച്ചതിനെതിരെയാണ് കേസ് തള്ളി കോടതി പരാതിക്കാരന് പിഴയിട്ടത്. കെഎസ്ആർടിസിക്ക് വേണ്ടി സ്റ്റാൻഡിങ് കൗൺസൽ അഡ്വക്കേറ്റ് ദീപു തങ്കൻ  ഹാജരായി.

#360malayalam #360malayalamlive #latestnews #ksrtc

കെഎസ്ആർടിസി പുതിയതായി തിരുവനന്തപുരം കിഴക്കേകോട്ടയിൽ ആരംഭിച്ച പെട്രോൾ- ഡീസൽ- ഇലക്ട്രിക് പമ്പിനെതിരെ ഹൈക്കോടതിയിൽ പൊതു താൽപര്യ ...    Read More on: http://360malayalam.com/single-post.php?nid=5745
കെഎസ്ആർടിസി പുതിയതായി തിരുവനന്തപുരം കിഴക്കേകോട്ടയിൽ ആരംഭിച്ച പെട്രോൾ- ഡീസൽ- ഇലക്ട്രിക് പമ്പിനെതിരെ ഹൈക്കോടതിയിൽ പൊതു താൽപര്യ ...    Read More on: http://360malayalam.com/single-post.php?nid=5745
കെഎസ്ആർടിസി പമ്പിനെതിരെ കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയ ആൾക്ക് 10,000 രൂപ പിഴ കെഎസ്ആർടിസി പുതിയതായി തിരുവനന്തപുരം കിഴക്കേകോട്ടയിൽ ആരംഭിച്ച പെട്രോൾ- ഡീസൽ- ഇലക്ട്രിക് പമ്പിനെതിരെ ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയ ആൾക്ക് 10,000 രൂപ പിഴ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്