സംസ്ഥാനത്തെ വാക്‌സിനേഷന്‍ വീണ്ടും 5 ലക്ഷം കഴിഞ്ഞു

സംസ്ഥാനത്ത് ഇന്ന് 5,19,484 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1553 സര്‍ക്കാര്‍ കേന്ദ്രങ്ങളും 355 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1908 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇതിന് മുമ്പ് 5 ദിവസം 5 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായി. ജൂലൈ 30ന് 5,15,244 ആഗസ്റ്റ് 13ന് 5,60,515, ആഗസ്റ്റ് 14ന് 5,28,321, സെപ്റ്റംബര്‍ 7ന് 7,78,626, സെപ്റ്റംബര്‍ 10ന് 6,66,936 എന്നിങ്ങനെയാണ് നേരത്തെ 5 ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കിയത്.


വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 81.46 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും(2,33,78,263) 33.06 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (94,89,321) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,28,67,584 ഡോസ് വാക്‌സിന്‍ നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി.

#360malayalam #360malayalamlive #latestnews #vaccine

സംസ്ഥാനത്ത് ഇന്ന് 5,19,484 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1553 സര്‍ക്കാര്‍ കേന്ദ്രങ്ങളും 355 സ്വകാ...    Read More on: http://360malayalam.com/single-post.php?nid=5739
സംസ്ഥാനത്ത് ഇന്ന് 5,19,484 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1553 സര്‍ക്കാര്‍ കേന്ദ്രങ്ങളും 355 സ്വകാ...    Read More on: http://360malayalam.com/single-post.php?nid=5739
സംസ്ഥാനത്തെ വാക്‌സിനേഷന്‍ വീണ്ടും 5 ലക്ഷം കഴിഞ്ഞു സംസ്ഥാനത്ത് ഇന്ന് 5,19,484 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1553 സര്‍ക്കാര്‍ കേന്ദ്രങ്ങളും 355 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1908 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്