ഇനി സുരക്ഷിത ഭവനങ്ങളിലേക്ക്; പുനര്‍ഗേഹം ഫ്‌ളാറ്റ് സമുച്ചയങ്ങളിലേക്ക് 128 കുടുംബങ്ങള്‍ ഗൃഹപ്രവേശനം ചെയ്തു: ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

സര്‍ക്കാര്‍ ഒരുക്കിയ പൊന്നാനിയിലെ സുരക്ഷിത ഭവന സമുച്ചയങ്ങളിലേക്ക് 128 തീരദേശ കുടുംബങ്ങള്‍ ഗൃഹപ്രവേശനം ചെയ്തു. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പൊന്നാനി മത്സ്യത്തൊഴിലാളി ഫ്‌ളാറ്റ് സമുച്ചയത്തിന്റെ താക്കോല്‍ ദാനത്തിന്റെയും ഗൃഹപ്രവേശനത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി നിര്‍മിച്ച ഫ്‌ളാറ്റുകളും വീടുകളും സുരക്ഷിത ജീവിതത്തിന് ഉപകാരപ്രദമാകുമെന്നും സംസ്ഥാനത്തെ പാര്‍പ്പിട പ്രശ്‌നത്തെ സര്‍ക്കാര്‍ ഗൗരവപൂര്‍വമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനര്‍ഗേഹം പദ്ധതിയിലൂടെ സംസ്ഥാനത്ത് 308 വീടുകളുടെയും 303 ഫ്‌ളാറ്റുകളുടെയും ഗൃഹപ്രവേശനവും താക്കോല്‍ ദാനവുമാണ് നടന്നത്.


തീരദേശ നിവാസികളുടെ സുരക്ഷ ഉറപ്പാക്കുന്ന ആദ്യ പുനരധിവാസ പദ്ധതിയായ പുനര്‍ഗേഹത്തിന്റെ ഭാഗമായി തീരത്ത് കുടിയൊഴിപ്പിക്കലോ ഭൂമി ഏറ്റെടുക്കലോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടലാക്രമണം രൂക്ഷമായ പ്രദേശത്ത് ജൈവ കവചങ്ങള്‍ വെച്ച് തീരസംരക്ഷണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തീരസംരക്ഷണത്തിന് അധിക പ്രാധാന്യം കൊടുത്തുള്ള ഒട്ടേറെ നടപടികള്‍ പുരോഗമിക്കുകയാണ്. സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കി അവരുടെ ആത്മ വിശ്വാസം വര്‍ധിപ്പിച്ച് സന്തുഷ്ടമായ തീരദേശം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പൊന്നാനി ഹാര്‍ബറില്‍ നടന്ന പരിപാടിയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. സംസ്ഥാനത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ സുരക്ഷിത ഭവനമൊരുക്കുമെന്നും തീരദേശത്തെ ആളുകളെ താമസിപ്പിക്കുവാനായി സ്ഥലം ഏറ്റെടുക്കേണ്ട നടപടികള്‍ ദ്രുതഗതിയില്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും  മന്ത്രി പറഞ്ഞു. രണ്ട്, മൂന്ന് വര്‍ഷത്തെ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി തീരദേശത്തിന്റെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണും. പൊന്നാനിയില്‍ ഈ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ മാത്രമല്ല പുതിയ ഫ്‌ളാറ്റിന്റെ പണികള്‍ കൂടി ആരംഭിക്കുകയാണ്. പൊന്നാനിയിലെ തീരദേശത്തെ ബാക്കിയുള്ള ആളുകളെ താമസിപ്പിക്കാനുള്ള സ്ഥലം ഏറ്റെടുക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൊന്നാനിയിലെ തീരദേശത്തെ മുഴുവന്‍ ആളുകളെയും സംരക്ഷിക്കാനുള്ള ഭവനങ്ങള്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നിര്‍മിച്ചു നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊന്നാനി പുനര്‍ഗേഹേം ഫ്‌ളാറ്റുകളുടെ താക്കോല്‍ നല്‍കല്‍ പി. നന്ദകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പരിപാടിയില്‍ മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി.


തീരദേശത്തെ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ അധിവസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും സുരക്ഷിത മേഖലയില്‍ ഭവനം ഒരുക്കുന്ന ബൃഹത് പദ്ധതിയാണ് പുനര്‍ഗേഹം. 13.7 കോടി ചെലവഴിച്ചാണ് പൊന്നാനിയില്‍ 128 കുടുംബങ്ങള്‍ക്കായി ആധുനിക ഫ്ലാറ്റ് സമുച്ചയം ഒരുക്കിയിരിക്കുന്നത്.


ഹാര്‍ബറിന്റെ രണ്ടേക്കര്‍ സ്ഥലത്ത് 16 ബ്ലോക്കുകളിലായി 530 സ്‌ക്വയര്‍ ഫീറ്റിലാണ് ഫ്ലാറ്റുകൾ ഒരുക്കിയിരിക്കുന്നത്. രണ്ട് ബെഡ് റൂം, ലിവിങ് റൂം, അടുക്കള, ഡൈനിംഗ് ഹാള്‍, ബാത്ത് റൂം എന്നി സൗകര്യങ്ങളാണ് ഒരു ഫ്‌ളാറ്റില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് പഠിക്കാനുളള സൗകര്യവും മത്സ്യത്തൊഴിലാളികള്‍ക്ക് ഉപകരണങ്ങള്‍ സൂക്ഷിക്കാനുമുള്ള സജ്ജീകരണങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഒരുക്കിയിട്ടുണ്ട്. പുനര്‍ഗേഹം പദ്ധതിയിലൂടെ പൊന്നാനിയില്‍ 100 കുടുംബങ്ങള്‍ക്കുള്ള ഫ്‌ളാ റ്റ് സമുച്ചയം കൂടി പുനര്‍ഗേഹം ഫ്‌ളാറ്റ് സമുച്ചയത്തിനടുത്ത സ്ഥലത്ത് നിര്‍മിക്കാനാണ് ലക്ഷ്യം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം.


പരിപാടിയിൽ ഫീഷറീസ് ഡയറക്ടര്‍ ആര്‍. ഗിരിജ ഐ.എ.എസ്, പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം,  കേരള മത്സ്യത്തൊഴിലാളി കടാശ്വാസ  കമ്മീഷന്‍ അംഗം  കൂട്ടായി ബഷീര്‍ , പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയില്‍, പൊന്നാനി നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കെ.എം മുഹമ്മദ് ഇസ്മായില്‍,ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ചിത്ര, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ജോമോന്‍ കെ.ജോര്‍ജ്ജ്, കോഴിക്കോട് നോര്‍ത്ത് സോണ്‍ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ അനില്‍ കുമാര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കുഞ്ഞിമമ്മു പറവത്ത്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #ponnani

സര്‍ക്കാര്‍ ഒരുക്കിയ പൊന്നാനിയിലെ സുരക്ഷിത ഭവന സമുച്ചയങ്ങളിലേക്ക് 128 തീരദേശ കുടുംബങ്ങള്‍ ഗൃഹപ്രവേശനം ചെയ്തു. പുനര്‍ഗേഹം പദ്ധതി...    Read More on: http://360malayalam.com/single-post.php?nid=5735
സര്‍ക്കാര്‍ ഒരുക്കിയ പൊന്നാനിയിലെ സുരക്ഷിത ഭവന സമുച്ചയങ്ങളിലേക്ക് 128 തീരദേശ കുടുംബങ്ങള്‍ ഗൃഹപ്രവേശനം ചെയ്തു. പുനര്‍ഗേഹം പദ്ധതി...    Read More on: http://360malayalam.com/single-post.php?nid=5735
ഇനി സുരക്ഷിത ഭവനങ്ങളിലേക്ക്; പുനര്‍ഗേഹം ഫ്‌ളാറ്റ് സമുച്ചയങ്ങളിലേക്ക് 128 കുടുംബങ്ങള്‍ ഗൃഹപ്രവേശനം ചെയ്തു: ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു സര്‍ക്കാര്‍ ഒരുക്കിയ പൊന്നാനിയിലെ സുരക്ഷിത ഭവന സമുച്ചയങ്ങളിലേക്ക് 128 തീരദേശ കുടുംബങ്ങള്‍ ഗൃഹപ്രവേശനം ചെയ്തു. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പൊന്നാനി മത്സ്യത്തൊഴിലാളി ഫ്‌ളാറ്റ് സമുച്ചയത്തിന്റെ താക്കോല്‍ ദാനത്തിന്റെയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്