രാഷ്ട്രീയവും അല്ലാത്തതുമായ താൽപര്യങ്ങൾ കലരുമ്പോൾ മാത്രമാണ് മതത്തിനും ചില പ്രത്യേക ഭാവങ്ങൾ കൈവരുന്നത് - പി ശ്രീരാമകൃഷ്ണൻ.

രാഷ്ട്രീയവും അല്ലാത്തതുമായ താൽപര്യങ്ങൾ കലരുമ്പോൾ മാത്രമാണ് മതത്തിനും  ചില പ്രത്യേക ഭാവങ്ങൾ കൈവരുന്നതെന്ന് മുൻ സ്പീക്കറും പൊന്നാനി എംഎൽഎയുമായിരുന്ന പി ശ്രീരാമകൃഷ്ണൻ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് പി.ശ്രീരാമകൃഷ്ണൻ തൻ്റെ കാഴ്ചപ്പാട് പങ്കുവെച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം..

ജാമിയ്യ നൂരിയ അറബിക്കോളേജിന്റെയും, ശാന്തപുരം ഇസ്ലാമിയ കോളേജിന്റെയും നടുവിൽ ജനിച്ചു വളർന്നു, മതബോധം എന്നത് സ്നേഹമല്ലാതെ മറ്റൊന്നുമല്ലെന്ന് അനുഭവിച്ചറിഞ്ഞ എനിക്ക് ഒരു കാലത്തും മത രാഷ്ട്രീയത്തിന്റെ ഭാവങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. 


രാഷ്ട്രീയവും അല്ലാത്തതുമായ താൽപര്യങ്ങൾ കലരുമ്പോൾ മാത്രമാണ് മതത്തിനും  ചില പ്രത്യേക ഭാവങ്ങൾ കൈവരുന്നത് എന്ന് എനിക്ക് അനുഭവം ഉണ്ടായിരുന്നു. 


അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രം ഉത്സവത്തിന് പതിനൊന്നാം ദിനത്തിൽ കൗതുകത്തിന് വെറും കൗതുകത്തിന് പേരിൽ ക്ഷേത്രത്തിന്റെ പടികൾ കയറാൻ ശ്രമിക്കുന്ന അന്യമതസ്ഥരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ കാണിക്കുന്ന അതി താൽപര്യത്തിൽ  വെറുപ്പ് തോന്നി ഒരിക്കൽ മുടി മൊട്ടയടിച്ച് ക്ഷേത്ര പടവുകൾ കയറിയ എന്നെയും ചോദ്യംചെയ്യാൻ ചിലർ വന്നു. 

പേര് പറയണം എന്നായി. പറയില്ലെന്ന് വാശിപിടിച്ചു എങ്കിലും ഒടുവിൽ അവരുടെ ഭീഷണിക്കു വഴങ്ങി പേര് പറയേണ്ടിവന്നു. 


ഏതു മതത്തിന്റെ പേരിലാണ് ഈ ആസുരതയുടെ അഴിഞ്ഞാട്ടം എന്ന് എന്നും വേട്ടയാടിയിരുന്ന ഒരു ചോദ്യമാണ്. 


മനസ്സിൽ ഉറച്ച  നിശ്ചയദാർഢ്യത്തോടെ പ്രത്യയശാസ്ത്രം കാണിച്ച വഴികളിലൂടെ സഞ്ചരിക്കാനുള്ള ശക്തിയുടെ സ്രോതസ് അതുതന്നെ. 


മത രാഷ്ട്രീയം അത് ആരുടെ പേരിൽ ആയാലും നാടിന് ഗുണം ചെയ്യില്ല എന്ന് ഇന്ന് മതേതരവാദികൾ, മാത്രമല്ല വിശ്വാസ സമൂഹവും  അംഗീകരിക്കുന്നുണ്ട്. 


വിശ്വാസികൾ അങ്ങനെ ചിന്തിക്കുന്നതിന് കമ്യൂണിസ്റ്റുകാർക്ക് നേരെ കുതിര കയറി തൃപ്തിയടയുക അല്ല വേണ്ടത് . സ്വയം ആവശ്യമായ തിരുത്തലുകൾ നടത്തുകയാണ് ചെയ്യേണ്ടത്. 


ഒരു ചെറിയ വിമർശനം വരുമ്പോഴേക്ക് പോലും അസഹിഷ്ണുതയുടെ ആക്രമണോത്സുകമായ ഭാവം പുറത്തിറക്കുന്നത് ശരിയാണോ എന്ന് സ്വയം ചിന്തിക്കുക. 


പുതിയ തലമുറ കാര്യങ്ങൾ മനസ്സിലാക്കുന്നവരാണ്. പോരാളികളാണ്. അവർ സ്വതന്ത്രമായി ചിന്തിക്കും. വസ്തുതകൾ വിലയിരുത്തും. സ്വയം തീരുമാനത്തിലെ തുകയും ചെയ്യും.


 ഞാൻ വീണ്ടും ചോദിക്കുന്നു. കമ്മ്യൂണിസം ആണോ ഇപ്പോൾ ഏറ്റവും വലിയ ഭീഷണി? അതിനെതിരെ ആണോ ഇപ്പോൾ ഇന്ത്യയിൽ ജാഗ്രത വേണ്ടത്?... വസ്തുതാപരം അല്ലാത്ത ഈ പ്രചരണം  മാന്യത യാണോ അതോ കാപട്യമോ ? 


സ്വയം ചിന്തിക്കൂ അല്ലാതെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ...

#360malayalam #360malayalamlive #latestnews #psreeramakrishnan

രാഷ്ട്രീയവും അല്ലാത്തതുമായ താൽപര്യങ്ങൾ കലരുമ്പോൾ മാത്രമാണ് മതത്തിനും ചില പ്രത്യേക ഭാവങ്ങൾ കൈവരുന്നതെന്ന് മുൻ സ്പീക്കറും പൊന്...    Read More on: http://360malayalam.com/single-post.php?nid=5695
രാഷ്ട്രീയവും അല്ലാത്തതുമായ താൽപര്യങ്ങൾ കലരുമ്പോൾ മാത്രമാണ് മതത്തിനും ചില പ്രത്യേക ഭാവങ്ങൾ കൈവരുന്നതെന്ന് മുൻ സ്പീക്കറും പൊന്...    Read More on: http://360malayalam.com/single-post.php?nid=5695
രാഷ്ട്രീയവും അല്ലാത്തതുമായ താൽപര്യങ്ങൾ കലരുമ്പോൾ മാത്രമാണ് മതത്തിനും ചില പ്രത്യേക ഭാവങ്ങൾ കൈവരുന്നത് - പി ശ്രീരാമകൃഷ്ണൻ. രാഷ്ട്രീയവും അല്ലാത്തതുമായ താൽപര്യങ്ങൾ കലരുമ്പോൾ മാത്രമാണ് മതത്തിനും ചില പ്രത്യേക ഭാവങ്ങൾ കൈവരുന്നതെന്ന് മുൻ സ്പീക്കറും പൊന്നാനി എംഎൽഎയുമായിരുന്ന പി ശ്രീരാമകൃഷ്ണൻ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് പി.ശ്രീരാമകൃഷ്ണൻ തൻ്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്