നിപ; പരിശോധിച്ച സാംപിളുകളെല്ലാം നെഗറ്റീവ്

കോഴിക്കോട് നിപ ബാധിച്ച് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ച സംഭവം ഉണ്ടാക്കിയ ആശങ്ക പൂര്‍ണമായും ഒഴിയുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചെറിയ ലക്ഷണമുള്ളവരുടെ  സാംപിളുകള്‍ പോലും പരിശോധനയ്ക്കായി പുണെയിലേക്ക് അയക്കുന്നുണ്ട്. പക്ഷെ ഇതുവരെ വന്ന സാമ്പിളുകളെല്ലാം നെഗറ്റീവാണെന്നും ഇത് വലിയ ആശ്വാസമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആശങ്ക ഒഴിഞ്ഞെങ്കിലും ജില്ലയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ തുടരും. ആദ്യ ദിനം കോഴിക്കോട്  താലൂക്കില്‍ 48 മണിക്കൂര്‍ വാക്‌സിനേഷന്‍ നടപടികള്‍ നിര്‍ത്തിവെച്ചെങ്കിലും ഇത് വീണ്ടും  തുടങ്ങിയിട്ടുണ്ട്. രോഗ ബാധിത പ്രദേശങ്ങളില്‍ മൊബൈല്‍ ലാബുകള്‍ സജ്ജീകരിച്ച് വാക്‌സിനേഷന്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഉറവിടം  കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എന്‍.ഐ.വിയില്‍ നിന്നുള്ള  സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അതീവ ജാഗ്രത തുടരുകയാണ്. നിപ ബാധയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ച ലാബില്‍ നേരിയ ലക്ഷണവുമായി വരുന്ന മറ്റുള്ളവരേയും പരിശോധിക്കുന്നുണ്ട്. ആര്‍ക്കും ഇതുവരെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മന്ത്രി  പറഞ്ഞു. 

#360malayalam #360malayalamlive #latestnews

കോഴിക്കോട് നിപ ബാധിച്ച് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ച സംഭവം ഉണ്ടാക്കിയ ആശങ്ക പൂര്‍ണമായും ഒഴിയുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോ...    Read More on: http://360malayalam.com/single-post.php?nid=5694
കോഴിക്കോട് നിപ ബാധിച്ച് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ച സംഭവം ഉണ്ടാക്കിയ ആശങ്ക പൂര്‍ണമായും ഒഴിയുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോ...    Read More on: http://360malayalam.com/single-post.php?nid=5694
നിപ; പരിശോധിച്ച സാംപിളുകളെല്ലാം നെഗറ്റീവ് കോഴിക്കോട് നിപ ബാധിച്ച് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ച സംഭവം ഉണ്ടാക്കിയ ആശങ്ക പൂര്‍ണമായും ഒഴിയുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചെറിയ ലക്ഷണമുള്ളവരുടെ സാംപിളുകള്‍ പോലും പരിശോധനയ്ക്കായി പുണെയിലേക്ക് അയക്കുന്നുണ്ട്. പക്ഷെ ഇതുവരെ വന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്