നിപ; 46 പേരുടെ ഫലം നെഗറ്റീവായി

കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12-വയസുകാരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 46 പേരുടെ സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇന്ന് 16 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായിട്ടുള്ളത്. 265 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്.  12 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ആര്‍ക്കും തീവ്രമായ ലക്ഷണങ്ങളില്ല. മിതമായ ചില ലക്ഷണങ്ങള്‍ മാത്രമെ ഉള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 68 പേര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ നെഗറ്റീവായവരെ കുറച്ച് ദിവസം കൂടി നിരീക്ഷണത്തില്‍ വെക്കും. ശേഷം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്നും മന്ത്രി അറിയിച്ചു.

നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിര്‍ത്തിവെച്ച വാക്‌സിനേഷന്‍ നാളെ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നിപ കണ്ടെയിന്‍മെന്റ് സോണുകളല്ലാത്ത ഇടങ്ങളിലാകും വാക്‌സിനേഷന്‍ നടത്തുക. ആവശ്യമുള്ളവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. കൂടുതൽ ആവശ്യമെങ്കിൽ പ്രത്യേകം പരിശീലനം നൽകിയിട്ടുള്ള വളണ്ടിയർമാരെ നിയമിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.  ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി അഞ്ച് വവ്വാലുകളുടെ സാമ്പിളുകള്‍ ഇന്ന് ഭോപ്പാലിലേക്ക് അയക്കുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.

#360malayalam #360malayalamlive #latestnews

കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12-വയസുകാരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 46 പേരുടെ സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവായെന്ന് ആരോഗ്യ മ...    Read More on: http://360malayalam.com/single-post.php?nid=5670
കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12-വയസുകാരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 46 പേരുടെ സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവായെന്ന് ആരോഗ്യ മ...    Read More on: http://360malayalam.com/single-post.php?nid=5670
നിപ; 46 പേരുടെ ഫലം നെഗറ്റീവായി കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12-വയസുകാരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 46 പേരുടെ സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇന്ന് 16 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായിട്ടുള്ളത്. 265 പേരാണ് നിലവില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്