സംസ്ഥാനത്തിന് ആശ്വാസ വാർത്ത; എട്ട് പേരും നിപ നെ​ഗറ്റീവ്

 നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരനായ കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെയും പരിശോധനാ ഫലം നെ​ഗറ്റീവ്. കുട്ടിയുടെ രക്ഷിതാക്കൾ അടക്കം നെഗറ്റീവാണെന്ന്  ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.

മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെ​ഗറ്റീവായി. കൂടുതൽ പേരുടെ സാമ്പിൾ ഇന്ന് പരിശോധിക്കും. 48 പേരാണ് മെഡിക്കൽ കോളജുകളിലുള്ള ഹൈ റിസ്ക് കാറ്റഗറിയിൽ നിലവിലുള്ളത്. വയനാട്- 4 എറണാകുളം – 1, കോഴിക്കോട് – 31, മലപ്പുറം – 8, കണ്ണൂർ – 3, പാലക്കാട് 1 എന്നിങ്ങനെയാണ് ഈ വിഭാ​ഗത്തിലുള്ളവരുടെ എണ്ണം. പുലർച്ചെ അഞ്ചു പേരുടെ സാമ്പിൾ പരിശോധന നടത്തിയിട്ടുണ്ട്. ഫലം ഇന്ന് തന്നെ പുറത്ത് വരും.

#360malayalam #360malayalamlive #latestnews #nippah

നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരനായ കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെയും പരിശോധനാ ഫലം നെ​ഗറ്റീവ്. കുട്ടിയുടെ രക്ഷ...    Read More on: http://360malayalam.com/single-post.php?nid=5654
നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരനായ കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെയും പരിശോധനാ ഫലം നെ​ഗറ്റീവ്. കുട്ടിയുടെ രക്ഷ...    Read More on: http://360malayalam.com/single-post.php?nid=5654
സംസ്ഥാനത്തിന് ആശ്വാസ വാർത്ത; എട്ട് പേരും നിപ നെ​ഗറ്റീവ് നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരനായ കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെയും പരിശോധനാ ഫലം നെ​ഗറ്റീവ്. കുട്ടിയുടെ രക്ഷിതാക്കൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്