മല്ലു ട്രാവലറുടെ ഷോപ്പ് ഉദ്ഘാടനത്തിൽ ഉണ്ടായ സംഘർഷത്തിൽ പോലീസിനെ കല്ലെറിഞ്ഞ പതിനെട്ടുകാരൻ അറസ്റ്റിൽ

പുതിയിരുത്തിയിൽ മല്ലു ട്രാവലറുടെ ഷോപ്പ് ഉദ്ഘാടനത്തിനേ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ പോലീസിനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ പതിനെട്ടുകാരൻ അറസ്റ്റിൽ.  കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പുതിയിരുതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആയിരങ്ങൾ തടിച്ച് കൂടി  പ്രമുഖ യുട്യൂബ് വ്ലോഗർ മല്ലു ട്രാവലർ ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയതിനെ തുടർന്ന് ഹൈവേ ഗതാഗതം പൂർണമായി തടസ്സപ്പെടുത്തി മോട്ടോർ സൈക്കിൾ റൈഡ് ഉൾപ്പടെ നടത്തി സ്ഥലത്ത് മല്ലു ട്രാവലർ ഫോളോവേഴ്സ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ഇതിനെ തുടർന്ന് മല്ലു ട്രാവലറുടെ ഫോളോവേഴ്‌സിനെ പിരിച്ച് വിടാനും ഗതാഗത തടസ്സം നീക്കാനും  എത്തിയ പെരുമ്പടപ്പ് പോലീസിനെയും ഹൈവേ പോലീസിനെയും ജനക്കൂട്ടം കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും   കല്ലെറിഞ്ഞ് പരിക്കേൽപ്പികുകയായിരുന്നു.  സംഭവത്തിൽ പതിനഞ്ചോളം പേർക്കെതിരെ കേസെടുക്കുകയും ഇവരെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. പോലീസിനെ കല്ലെറിയുന്ന വീഡിയോയിൽ കണ്ട ചെറുപ്പക്കാരനെ കുറിച്ച് നടത്തിയ നിരന്തര അന്വേഷണത്തിലാണ് പാലപ്പെട്ടി കാപ്പിരിക്കട് സ്വദേശിയായ പതിനെട്ടുകാരനാണ് ഇയാളെന്ന് തിരിച്ചറിഞ്ഞത്. സംഭവ സമയത്ത് പ്രായപൂർത്തി ആയിട്ടില്ലാതിരുന്ന ഇയാളെ പോലീസ് ഏറ്റെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി.


സി ഐ കേഴ്സൺ മാർക്കോസിൻ്റെ നേതൃത്വത്തിൽ എ എസ് ഐ സജീവ് സി പി ഓ മാരായ രഞ്ജിത്ത്, നാസർ, വിഷ്ണു ,പ്രവീൺ എം എസ് പി സി.പി.ഒ നിധുന് എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പുതിയിരുത്തിയിൽ മല്ലു ട്രാവലറുടെ ഷോപ്പ് ഉദ്ഘാടനത്തിനേ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ പോലീസിനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ ...    Read More on: http://360malayalam.com/single-post.php?nid=5631
പുതിയിരുത്തിയിൽ മല്ലു ട്രാവലറുടെ ഷോപ്പ് ഉദ്ഘാടനത്തിനേ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ പോലീസിനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ ...    Read More on: http://360malayalam.com/single-post.php?nid=5631
മല്ലു ട്രാവലറുടെ ഷോപ്പ് ഉദ്ഘാടനത്തിൽ ഉണ്ടായ സംഘർഷത്തിൽ പോലീസിനെ കല്ലെറിഞ്ഞ പതിനെട്ടുകാരൻ അറസ്റ്റിൽ പുതിയിരുത്തിയിൽ മല്ലു ട്രാവലറുടെ ഷോപ്പ് ഉദ്ഘാടനത്തിനേ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ പോലീസിനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ പതിനെട്ടുകാരൻ അറസ്റ്റിൽ. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പുതിയിരുതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആയിരങ്ങൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്