ആസാദി കാ അമൃത് മഹോത്സവത്തിന് തുടക്കംകുറിച്ചു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്  തുടക്കംകുറിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 75ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് "ആസാദി കാ അമൃത് മഹോത്സവം" പഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ് മുസ്തഫ ഉദ്ഘാടനം ചെയ്തു.

 ഇതിന്റെ ഭാഗമായി മേറ്റ്മാർക്ക് പരിശീലനവും നൽകി. 2020-21  കാലയളവിൽ 2.84 കോടി രൂപയുടെ പ്രവർത്തികൾ നടപ്പിലാക്കുകയും 344  തൊഴിലാളികൾക്ക് നൂറുദിനം തൊഴിൽ നൽകുകയും 423 തൊഴിലാളികൾക്ക് ഉത്സവ ബത്ത അനുവദിക്കുകയും ചെയ്തു.

 വികസന സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർപേഴ്സൺ സൗദ അബ്ദുള്ള അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ് സൗദമിനി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർപേഴ്സൺ നിഷാദത് ടീച്ചർ,  പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുനിൽ മാഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. ജയരാജ്, വി.ഇ.ഒമാരായ  രൂപേഷ് ,സുരേഷ് , ആക്രെഡിറ്റഡ് എഞ്ചിനീയർ  തസ്‌നീം ബാനു , ജലാൽ (ഓവർസീയർ mgnregs) തുടങ്ങിയവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന് തുടക്കംകുറിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയു...    Read More on: http://360malayalam.com/single-post.php?nid=5624
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന് തുടക്കംകുറിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയു...    Read More on: http://360malayalam.com/single-post.php?nid=5624
ആസാദി കാ അമൃത് മഹോത്സവത്തിന് തുടക്കംകുറിച്ചു പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന് തുടക്കംകുറിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 75ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് "ആസാദി കാ അമൃത് മഹോത്സവം" പഞ്ചായത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്