പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാതയൊരുക്കി യുവാക്കള്‍

തൃശ്ശൂർ പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാതയൊരുക്കി ടോൾ പ്ലാസ അധികൃതരെ ഞെട്ടിച്ച് നാട്ടുകാരായ യുവാക്കള്‍. ഇടപ്പള്ളി -മണ്ണുത്തി ദേശീയ പാതയിലെ ടോൾ നിരക്ക് വർദ്ധിപ്പിച്ചതിന് നടപടിക്ക് എതിരെ ജനരോഷം ഇരമ്പുമ്പോൾ വേറിട്ട പരിഹാരവും ആയി ഒരു കൂട്ടം യുവാക്കൾ രംഗത്ത് എത്തി അധികാരികളെ ഞെട്ടിച്ചിരിക്കുന്നത്.

നിങ്ങൾക്ക് ഗവണ്‍മെന്റിൽ സ്വാധീനം ചെലുത്തി എന്തും ചെയ്യാമായിരിക്കും ..നിങ്ങള്‍ ടോള്‍ നിരക്കും ഉയര്‍ത്തി അവിടിരുന്നോ. ഞങ്ങള്‍ക്ക് വേറെ റോഡുണ്ട് എന്നു പറഞ്ഞാണ് ദേശീയ പാതയ്ക്ക് പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമാന്തരമായുള്ള മണലിമടവാക്കര റോഡ്‌ വൃത്തിയാക്കി വാഹന ഗതാഗതത്തിന് സുഗമ മാർഗ്ഗം ഒരുക്കിയിരിക്കുന്നത്.

മണലി പുഴയുടെ തീരത്ത് കൂടി ഉള്ള ഒരു കിലോ മീറ്റർ കാടുപിടിച്ച് കിടന്ന റോഡ്‌ മടവാക്കര പ്രോഗ്രസീവ് ക്ലബ്‌ അംഗങ്ങൾ ആയ 30 യുവാക്കളുടെ ശ്രമ ഫലം ആയി വാഹനങ്ങളെ സ്വീകരിക്കുവാൻ തയ്യാറായി കഴിഞ്ഞു . ആമ്പല്ലൂരിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ മണലി പാലം കഴിഞ്ഞു ഇടത്തോട്ട് തിരിഞ്ഞാൽ മണലിമടവാക്കര റോഡിലേക്ക് ഇറങ്ങാം .ആ റോഡ്‌ വഴി രണ്ട് കിലോമീറ്റർ സഞ്ചരിക്കുക ആണെങ്കിൽ ചിറ്റിശ്ശേരി വഴി പാലിയേക്കര ടോൾ പ്ലാസക്ക് അപ്പുറം ഇറങ്ങി യാത്ര തുടരാം.


ഗൂഗിൾ മാപ്പ് ലിങ്ക് താഴെ ചേർക്കുന്നു.


https://maps.app.goo.gl/HtdhYUkMwBsRwvvt6


👆 ഇത് ഓപ്പൺ ആക്കിയാൽ റൂട്ട് കറക്റ്റ് ആയി കിട്ടും.

#360malayalam #360malayalamlive #latestnews

തൃശ്ശൂർ പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാതയൊരുക്കി ടോൾ പ്ലാസ അധികൃതരെ ഞെട്ടിച്ച് നാട്ടുകാരായ യുവാക്കള്‍. ഇടപ്പള്ളി -മണ്ണുത്...    Read More on: http://360malayalam.com/single-post.php?nid=5582
തൃശ്ശൂർ പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാതയൊരുക്കി ടോൾ പ്ലാസ അധികൃതരെ ഞെട്ടിച്ച് നാട്ടുകാരായ യുവാക്കള്‍. ഇടപ്പള്ളി -മണ്ണുത്...    Read More on: http://360malayalam.com/single-post.php?nid=5582
പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാതയൊരുക്കി യുവാക്കള്‍ തൃശ്ശൂർ പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാതയൊരുക്കി ടോൾ പ്ലാസ അധികൃതരെ ഞെട്ടിച്ച് നാട്ടുകാരായ യുവാക്കള്‍. ഇടപ്പള്ളി -മണ്ണുത്തി ദേശീയ പാതയിലെ ടോൾ നിരക്ക് വർദ്ധിപ്പിച്ചതിന് നടപടിക്ക് എതിരെ ജനരോഷം ഇരമ്പുമ്പോൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്