പാലിയേക്കര ടോൾ പ്ലാസ: സർക്കാർ ജനങ്ങളോട് നടത്തുന്ന കടുത്ത അനീതി - ഷാക്കിർ ചങ്ങരംകുളം

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയുടെ കാര്യത്തിൽ സർക്കാർ ജനങ്ങളോട് നടത്തുന്ന കടുത്ത അനീതിയെന്ന് ഷാക്കിർ ചങ്ങരംകുളം. ചെലവായത് 721 കോടി, പിരിച്ചെടുക്കുക 2,000 കോടി; എന്തൊരു ദ്രോഹമാണിതെന്നും ഇടപ്പള്ളിമുതൽ മണ്ണുത്തിവരെയുള്ള 62 കിലോമീറ്റർ നാലുവരിപ്പാതയുടെ പേരിൽ പാലിയേക്കരയിൽ ഇതുവരെ ടോളായി പിരിച്ചത് 888.04 കോടി രൂപയാണെന്നും അദ്ദേഹം പറയുന്നു.

2012 ഫെബ്രുവരി ഒമ്പതുമുതൽ 2021 ഫെബ്രുവരിവരെയുള്ള കണക്കാണിത്. ഇടപ്പള്ളി-മണ്ണുത്തി റോഡിന്റെ നിർമാണത്തിനായി ആകെ ചെലവായത് 721 കോടി മാത്രമാണ്. പാലിയേക്കരയിൽ ഒരുദിവസം ടോളായി ലഭിക്കുന്നത് 37.96 ലക്ഷം രൂപയാണെന്നാണ് ദേശീയപാതാ അതോറിറ്റി വിവരാവകാശ മറുപടിയിൽ പറഞ്ഞിരിക്കുന്നത്. ഗുരുവായൂർ ഇൻഫ്രാസ്‌ട്രക്ചറൽ കമ്പനിക്ക് 2028 ജൂൺ 21 വരെ ടോൾ പിരിക്കാനാണ് അനുമതിനൽകിയിരിക്കുന്നത്. ഇതിനൊക്കെ പുറമെ ടോൾ പ്ലാസയിൽ ഗുണ്ടാവിളയാട്ടമാണ് ജീവനക്കാർ നടത്തുന്നത്.

അതിതീവ്ര ദുരന്തങ്ങളുടെ ഈ കാലത്ത് ചരക്ക് വാഹനങ്ങൾക്കടക്കം ഏർപ്പെടുത്തിയ ഈ ഭീമമായ വർധനവ് ജനങ്ങൾക്ക് മേൽ ഭരണകൂടം ചുമത്തുന്ന കടുത്ത അനീതിയാണ്. കണ്ണിൽ ചോരയില്ലാത്ത നടപടിയാണിതെന്നും ഷാക്കിർ ചങ്ങരംകുളം പറയുന്നു.

#360malayalam #360malayalamlive #latestnews

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയുടെ കാര്യത്തിൽ സർക്കാർ ജനങ്ങളോട് നടത്തുന്ന കടുത്ത അനീതിയെന്ന് ഷാക്കിർ ചങ്ങരംകുളം. ചെലവായത് 721 കോടി, ...    Read More on: http://360malayalam.com/single-post.php?nid=5581
തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയുടെ കാര്യത്തിൽ സർക്കാർ ജനങ്ങളോട് നടത്തുന്ന കടുത്ത അനീതിയെന്ന് ഷാക്കിർ ചങ്ങരംകുളം. ചെലവായത് 721 കോടി, ...    Read More on: http://360malayalam.com/single-post.php?nid=5581
പാലിയേക്കര ടോൾ പ്ലാസ: സർക്കാർ ജനങ്ങളോട് നടത്തുന്ന കടുത്ത അനീതി - ഷാക്കിർ ചങ്ങരംകുളം തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയുടെ കാര്യത്തിൽ സർക്കാർ ജനങ്ങളോട് നടത്തുന്ന കടുത്ത അനീതിയെന്ന് ഷാക്കിർ ചങ്ങരംകുളം. ചെലവായത് 721 കോടി, പിരിച്ചെടുക്കുക 2,000 കോടി; എന്തൊരു ദ്രോഹമാണിതെന്നും ഇടപ്പള്ളിമുതൽ മണ്ണുത്തിവരെയുള്ള 62 കിലോമീറ്റർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്