വിദേശ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി ചങ്ങരംകുളം പോലീസിന്റെ പിടിയിൽ

ദുബായ് എയർപോർട്ടിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി ചങ്ങരംകുളം പോലീസിന്റെ പിടിയിൽ. എടപ്പാളിലെ സ്വകാര്യ കൺസൽറ്റൻസി ഉടമയായ കണ്ണൂർ കറുവള്ളി പാറ പറമ്പിൽ ലാലു ആണ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്.

എയർപോർട്ടിലെ കാർഗോയിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് നിരവധി പേരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചിരിക്കുന്നത്. ചങ്ങരംകുളം പൊലീസിൽ മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ 12 പേരാണ് കഴിഞ്ഞ ദിവസം  പരാതി നൽകിയത്. ചങ്ങരകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ് ഐ വിജിത്,എസ് ഐ ശിവകുമാർ, എസ് സി പി ഒ ഉദയൻ തുടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. നിരവധി പേർക്ക് പണം നഷ്ടമായതായി പറയപ്പെടുന്നു. 

#360malayalam #360malayalamlive #latestnews #police

ദുബായ് എയർപോർട്ടിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി ചങ്ങരംകുളം പോലീസിന്റെ പിടിയിൽ. എടപ്പാളിലെ സ്വകാര്യ കൺസൽറ്റ...    Read More on: http://360malayalam.com/single-post.php?nid=5577
ദുബായ് എയർപോർട്ടിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി ചങ്ങരംകുളം പോലീസിന്റെ പിടിയിൽ. എടപ്പാളിലെ സ്വകാര്യ കൺസൽറ്റ...    Read More on: http://360malayalam.com/single-post.php?nid=5577
വിദേശ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി ചങ്ങരംകുളം പോലീസിന്റെ പിടിയിൽ ദുബായ് എയർപോർട്ടിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി ചങ്ങരംകുളം പോലീസിന്റെ പിടിയിൽ. എടപ്പാളിലെ സ്വകാര്യ കൺസൽറ്റൻസി ഉടമയായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്