കോവിഡ് പ്രതിരോധം: ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി

ജില്ലകളിലെ കോവിഡ്  പ്രതിരോധം സംബന്ധിച്ച പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കോവിഡ് കണ്‍ട്രോള്‍ സ്പെഷ്യല്‍ ഓഫീസര്‍മാരായി ഐ.പി.എസ് ഓഫീസര്‍മാരെ നിയോഗിച്ചു. ഈ സംവിധാനം തിങ്കളാഴ്ച നിലവില്‍ വരും. 

കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി കെ.സേതുരാമന് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളുടെ ചുമതല വഹിക്കും. ആലപ്പുഴ, എറണാകുളം ജില്ലകളുടെ ചുമതല എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയ്ക്കാണ്. തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി എ.അക്ബറിന് നല്‍കിയത് തൃശൂര്‍, പാലക്കാട് ജില്ലകളാണ്. മലപ്പുറത്ത് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാണ്ടന്‍റ് വിവേക് കുമാറും  കോഴിക്കോട് റൂറലില്‍ കെ.എ.പി രണ്ടാം ബറ്റാലിയന്‍ കമാണ്ടന്‍റ് ആര്‍.ആനന്ദും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

#360malayalam #360malayalamlive #latestnews

ജില്ലകളിലെ കോവിഡ് പ്രതിരോധം സംബന്ധിച്ച പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കോവിഡ് കണ്‍ട്രോള്‍ സ്പെഷ്യല്‍ ...    Read More on: http://360malayalam.com/single-post.php?nid=5564
ജില്ലകളിലെ കോവിഡ് പ്രതിരോധം സംബന്ധിച്ച പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കോവിഡ് കണ്‍ട്രോള്‍ സ്പെഷ്യല്‍ ...    Read More on: http://360malayalam.com/single-post.php?nid=5564
കോവിഡ് പ്രതിരോധം: ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി ജില്ലകളിലെ കോവിഡ് പ്രതിരോധം സംബന്ധിച്ച പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കോവിഡ് കണ്‍ട്രോള്‍ സ്പെഷ്യല്‍ ഓഫീസര്‍മാരായി ഐ.പി.എസ് ഓഫീസര്‍മാരെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്