ഊർജ്ജയാൻ പദ്ധതി കുന്നംകുളം നിയോജക മണ്ഡലതല ഉദ്ഘാടനം ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിച്ചു

സംസ്ഥാന എനർജി മാനേജ്മെൻ്റ് സെൻ്റർ തൃശൂർ ഘടകത്തിൻ്റെ സിൽവർ ജൂബിലിയുടെ ഭാഗമായി സുസ്ഥിര ജീവിതം ഊർജ സംരക്ഷണത്തിലൂടെ എന്ന സന്ദേശം വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ഊർജയാൻ പദ്ധതി കുന്നംകുളം നിയോജക മണ്ഡലത്തിൽ ആരംഭിച്ചു.

പദ്ധതിയിലൂടെ നിയോജക മണ്ഡലത്തിൽ സമ്പൂർണ ഊർജ സംരക്ഷണ ബോധവത്ക്കരണ പദ്ധതിയാണ് ലക്ഷ്യം. ഊർജയാൻ പദ്ധതി നിയോജകണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. വിദ്യാലയങ്ങൾ, വൈദ്യുതി വിഭാഗം ഗ്രാമീണ വായനശാലകൾ കലാ, കായിക സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. 


പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ഹോം എൻജി ഓഡിറ്റ്, ഹോം എനർജി സർവേ, ഊർജ ഉപയോഗരേഖ, വിവിധ ഓൺലൈൻ മത്സരങ്ങൾ, ഊർജ സംരക്ഷണ ബോധവത്ക്കരണ സർവേ തുടങ്ങിയവ ഉൾകൊള്ളിച്ചു കൊണ്ടുള്ള ഊർജ ഡയറി ഓരോ വിദ്യാർത്ഥികൾക്കും നൽകി കൊണ്ട് ജനകീയ ക്യാമ്പയിനും നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫിസ് ഊർജ ഓഡിറ്റ്, വനിത സംരഭക യൂണിറ്റ് ഊർജ ഓഡിറ്റ് എന്നിവയും ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും.

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്ല്യംസ്  അധ്യക്ഷത വഹിച്ചു.  കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  മീന സാജൻ, എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ, ജില്ല കോർഡിനേറ്റർ ഡോ.ടി.വി. വിമൽകുമാർ തുടങ്ങിയവർ   പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

സംസ്ഥാന എനർജി മാനേജ്മെൻ്റ് സെൻ്റർ തൃശൂർ ഘടകത്തിൻ്റെ സിൽവർ ജൂബിലിയുടെ ഭാഗമായി സുസ്ഥിര ജീവിതം ഊർജ സംരക്ഷണത്തിലൂടെ എന്ന സന്ദേശം വ...    Read More on: http://360malayalam.com/single-post.php?nid=5555
സംസ്ഥാന എനർജി മാനേജ്മെൻ്റ് സെൻ്റർ തൃശൂർ ഘടകത്തിൻ്റെ സിൽവർ ജൂബിലിയുടെ ഭാഗമായി സുസ്ഥിര ജീവിതം ഊർജ സംരക്ഷണത്തിലൂടെ എന്ന സന്ദേശം വ...    Read More on: http://360malayalam.com/single-post.php?nid=5555
ഊർജ്ജയാൻ പദ്ധതി കുന്നംകുളം നിയോജക മണ്ഡലതല ഉദ്ഘാടനം ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിച്ചു സംസ്ഥാന എനർജി മാനേജ്മെൻ്റ് സെൻ്റർ തൃശൂർ ഘടകത്തിൻ്റെ സിൽവർ ജൂബിലിയുടെ ഭാഗമായി സുസ്ഥിര ജീവിതം ഊർജ സംരക്ഷണത്തിലൂടെ എന്ന സന്ദേശം വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കാനുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്