കൃഷി വകുപ്പിന്റെ ഓണചന്തകളില്‍ ജില്ലയില്‍ 41 ലക്ഷം രൂപയുടെ വിറ്റുവരവ്; 149 ടണ്‍ പച്ചക്കറി വിറ്റു

മലപ്പുറം ജില്ലയിൽ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ 'ഓണം സമൃദ്ധി 2021' നാടന്‍ പഴം-പച്ചക്കറി കര്‍ഷക ചന്തകളില്‍ മികച്ച വിറ്റുവരവ്.  ജില്ലയിലുടനീളം നടത്തിയ ചന്തകളിലൂടെ 149 ടണ്‍ പച്ചക്കറികള്‍ വിറ്റതിലൂടെ 41 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ ഉത്പന്നങ്ങളുടെ മികച്ച വിപണിയായിരുന്നു കൃഷിവകുപ്പിന്റെ ഓണചന്തകള്‍. കൃഷി വകുപ്പിന്റെ കീഴില്‍ 120 കര്‍ഷക ചന്തകളും വി.എഫ്.പി.സി.കെയുടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും ആഭിമുഖ്യത്തില്‍ ഒന്‍പത് കര്‍ഷക ചന്തകളുമാണ് ജില്ലയില്‍ സംഘടിപ്പിച്ചിരുന്നത്. നാടന്‍ പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ടും  സംസ്ഥാനത്ത് നിന്ന് പുറത്തു നിന്നുള്ള പച്ചകറികള്‍ ഹോര്‍ട്ടി കോര്‍പ്പ് വഴിയുമാണ് ശേഖരിച്ചത്. കര്‍ഷകരില്‍ നിന്നും പച്ചകറികള്‍ പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ 10 ശതമാനം അധിക വിലക്ക് സംഭരിക്കുകയും പൊതുവിപണി വില്‍പ്പന വിലയേക്കാള്‍ 30 ശതമാനം കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. ഉത്തമ കൃഷി മുറയിലൂടെ ഉത്പാദിപ്പിച്ച പച്ചക്കറികള്‍ പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ 20 ശതമാനം അധിക വിലക്ക് സംഭരിക്കുകയും പൊതുവിപണിയിലെ സംഭരണ വിലേയക്കാള്‍ 10 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. ഓഗസ്റ്റ് 17 മുതല്‍ ആരംഭിച്ച ഓണചന്ത 20 നാണ് അവസാനിച്ചത്.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിൽ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ 'ഓണം സമൃദ്ധി ...    Read More on: http://360malayalam.com/single-post.php?nid=5553
മലപ്പുറം ജില്ലയിൽ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ 'ഓണം സമൃദ്ധി ...    Read More on: http://360malayalam.com/single-post.php?nid=5553
കൃഷി വകുപ്പിന്റെ ഓണചന്തകളില്‍ ജില്ലയില്‍ 41 ലക്ഷം രൂപയുടെ വിറ്റുവരവ്; 149 ടണ്‍ പച്ചക്കറി വിറ്റു മലപ്പുറം ജില്ലയിൽ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ 'ഓണം സമൃദ്ധി 2021' നാടന്‍ പഴം-പച്ചക്കറി കര്‍ഷക ചന്തകളില്‍ മികച്ച വിറ്റുവരവ്. ജില്ലയിലുടനീളം നടത്തിയ ചന്തകളിലൂടെ 149 ടണ്‍ പച്ചക്കറികള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്