പൊന്നാനി നിയോജക മണ്ഡലത്തിലെ മാറഞ്ചേരി, വെളിയംകോട് എന്നിവിടങ്ങളിൽ നിർമിക്കുന്ന സ്റ്റേഡിയങ്ങളുടെ പദ്ധതി പ്രദേശം സന്ദർശിച്ചു

പൊന്നാനി നിയോജക മണ്ഡലത്തിലെ മാറഞ്ചേരി, വെളിയംകോട് എന്നിവിടങ്ങളിൽ നിർമിക്കുന്ന സ്റ്റേഡിയങ്ങളുടെ പദ്ധതി പ്രദേശം കായിക - യുവജന കാര്യാലയം ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു. 2021- 2022 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ കായിക വകുപ്പിൽ നിന്നും പൊന്നാനിക്ക് അനുവദിച്ച രണ്ടു സ്റ്റേഡിയങ്ങളുടെ ഡി.പി.ആർ തയ്യാറാക്കുന്നതിനായി കായികവകുപ്പ് എഞ്ചിനീയറിംഗ് ടീമാണ്  പദ്ധതി പ്രദേശം സന്ദർശിച്ചു പരിശോധന നടത്തിയത്. സ്റ്റേഡിയം നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നത് സംബന്ധിച്ച്  കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്‍മാൻ, കായികവകുപ്പ് ഡയറക്ടർ എന്നിവർക്ക് കത്ത് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് കായിക-യുവജനകാര്യാലയം എക്സിക്യൂട്ടീവ് എഞ്ചിനീയർ  ബിജു , അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിഷ്ണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചത് .

മാറഞ്ചേരി പരിച്ചകം മിനിസ്റ്റേഡിയത്തിന് രണ്ടര കോടി രൂപയും ഗവ. ഹയർസെക്കണ്ടറി സ്കൂൾ വെളിയംകോട് സ്റ്റേഡിയത്തിന് മൂന്ന് കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് .

മാറഞ്ചേരി പരിച്ചകം മിനിസ്‌റ്റേഡിയത്തിൽ അന്തർദേശീയ നിലവാരമുള്ള സിന്തറ്റിക് ഫുട്ബാൾ കോർട്ട് , ഡ്രൈനേജ് സിസ്റ്റം , ഫുട്ബാൾ പുറത്തു പോകാതിരിക്കാൻ ഉയരത്തിലുള്ളനെറ്റ് ഫെൻസിങ് . ലൈറ്റിംഗ് സംവിധാനംഅടക്കമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. അടുത്തദിവസം തന്നെ ടോട്ടൽ സ്റ്റേഷൻ സർവ്വേ നടത്തും . ആവശ്യമായ ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയാണ് സ്റ്റേഡിയം നിർമ്മിക്കുന്നത് .വെളിയങ്കോട് ഗവഃ ഹയർ സെക്കണ്ടറി സ്‌കൂൾ സ്റ്റേഡിയത്തിൽ ഫുട്ബാൾ സ്റ്റേഡിയം ഉയർത്തി നിർമ്മിക്കും . വോളിബാൾ കോർട്ട്,ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് , മറ്റു കായിക ഇനങ്ങൾക്കുള്ള പരിശീലന കോർട്ടുകൾ, ലൈറ്റിംഗ് സംവിധാനം എന്നിവയും  നിർമ്മിക്കും. നിർമാണത്തിന്റെ തുടർപ്രവർത്തനങ്ങൾ എത്രയും ഉടനെ തുടങ്ങാൻ ആകുമെന്ന് സന്ദർശക സംഘം പ്രത്യാശ പ്രകടിപ്പിച്ചു.

പൊന്നാനി നഗരസഭയിൽ 14 കോടി രൂപ ചെലവിൽ നിളാ അക്വാട്ടിക്ക് സ്പോർട്സ് പാർക്ക് നിർമാണം ഉടനെ ആരംഭിക്കാനുള്ള നടപടിയിലേക്ക് നീങ്ങുകയാണ്. മൂക്കുതല ഗവഃ ഹയർസെക്കണ്ടറി സ്‌കൂളിലും 3 കോടി രൂപ ചെലവിൽ സ്റ്റേഡിയം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ് .

കായിക ഭൂപടത്തിൽ തനതായ പങ്കു വഹിക്കാൻ വളർന്നു വരുന്ന നമ്മുടെ കായിക താരങ്ങളെ പ്രാപ്തമാക്കാനുതകുന്ന പദ്ധതികളാണ് പൊന്നാനി മണ്ഡലത്തിൽ  ആവിഷ്കരിക്കുന്നത്. മികച്ച സൗകര്യങ്ങളും മികവുറ്റ പരിശീലനവും ഒരുക്കി കായിക രംഗത്തേക്ക്  കൂടുതൽ കായിക താരങ്ങളെ ഉയർത്തി കൊണ്ടുവരിക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങൾ നിർമിക്കാൻ സംസ്ഥാന സർക്കാർ നല്ല പരിശ്രമമാണ് നടത്തി വരുന്നത്.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു , മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സമീറ എളയേടത്ത്, വൈസ് പ്രസിഡന്റ്  അബ്ദുൽ അസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജയൻ, നൂറുദ്ധീൻ , MLA യുടെ പ്രതിനിധി സാദിഖ് സാഗോസ്, GHSS വെളിയംകോട് SMC ചെയർമാൻ  ഗിരിവാസൻ, PTA പ്രതിനിധി അശോകൻ എന്നിവരും സന്ദർശന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

#360malayalam #360malayalamlive #latestnews

പൊന്നാനി നിയോജക മണ്ഡലത്തിലെ മാറഞ്ചേരി, വെളിയംകോട് എന്നിവിടങ്ങളിൽ നിർമിക്കുന്ന സ്റ്റേഡിയങ്ങളുടെ പദ്ധതി പ്രദേശം കായിക - യുവജന കാ...    Read More on: http://360malayalam.com/single-post.php?nid=5541
പൊന്നാനി നിയോജക മണ്ഡലത്തിലെ മാറഞ്ചേരി, വെളിയംകോട് എന്നിവിടങ്ങളിൽ നിർമിക്കുന്ന സ്റ്റേഡിയങ്ങളുടെ പദ്ധതി പ്രദേശം കായിക - യുവജന കാ...    Read More on: http://360malayalam.com/single-post.php?nid=5541
പൊന്നാനി നിയോജക മണ്ഡലത്തിലെ മാറഞ്ചേരി, വെളിയംകോട് എന്നിവിടങ്ങളിൽ നിർമിക്കുന്ന സ്റ്റേഡിയങ്ങളുടെ പദ്ധതി പ്രദേശം സന്ദർശിച്ചു പൊന്നാനി നിയോജക മണ്ഡലത്തിലെ മാറഞ്ചേരി, വെളിയംകോട് എന്നിവിടങ്ങളിൽ നിർമിക്കുന്ന സ്റ്റേഡിയങ്ങളുടെ പദ്ധതി പ്രദേശം കായിക - യുവജന കാര്യാലയം ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു. 2021- 2022 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ കായിക വകുപ്പിൽ നിന്നും പൊന്നാനിക്ക് അനുവദിച്ച തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്