ഓപ്പറേഷൻ സ്നാച്ചിങ്ങ് കോമറ്റ്; പ്രതികളെ പിടികൂടിയ കഥ വിവരിച്ച് പൊന്നാനി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം പെരുമ്പടപ്പ് പോലീസ് പിടികൂടിയ സംസ്ഥാനത്തെ കുപ്രസിദ്ധ മാല മോഷണ പരമ്പരയിലെ പ്രതികളെയും അന്വേഷണ ഘട്ടങ്ങളെയും പ്രതികളുടെ പശ്ചാത്തലങ്ങളെ കുറിച്ചും ഇത്രയും നാൾ തെളിവുകളവശേഷിപ്പിക്കാതെ പോലീസിനേയും നാട്ടുകാരേയും കബളിപ്പിച്ച് നടന്ന പ്രതികളിലേക്കെത്തിയ സിനിമാകഥ പോലുള്ള പൊലീസ് അന്വേഷണ കഥയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.


മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽനിന്നായി 40 സ്ത്രീകളുടേതായി 200 പവനോളം വരുന്ന സ്വർണ മാലകൾ മോഷ്ടിച്ച പ്രതികളെയാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്. 


(പ്രതികളായ ഹരിപ്പാട് മണ്ണാറശാല തറയിൽ ഉണ്ണി (31), കൊല്ലം അഞ്ചാലുംമൂട് കൊച്ചുഴിയത്ത് പാണയിൽ ശശി (43) )

 മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ദാസിന്റെ നേതൃത്വത്തിൽ തിരൂർ ഡിവൈ.എസ്.പി. സുരേഷ്ബാബു, പെരുമ്പടപ്പ് സർക്കിൾ ഇൻസ്പെക്ടർ കേഴ്സൺ മാർക്കോസ്, പൊന്നാനി സബ് ഇൻസ്പെക്ടർ രതീഷ് ഗോപി എന്നിവരുടെ നേതൃത്വത്തിൽ ഇവരെ പിടികൂടുവാനായി സംഘം രൂപവത്കരിച്ചിരുന്നു. പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. രഞ്ജിത്ത്, പ്രവീൺ, വിഷ്ണു, നാസർ, പോൾസൺ, എ.എസ്.ഐ.മാരായ ശ്രീലേഷ്, സജീവ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ, അനിൽ, റിനേഷ്, സ്മിത, എം.എസ്.പി. സേനാംഗങ്ങളായ അഫ്സൽ, ഷിബിൽ, സെയ്ഫുദ്ദീൻ, ഡ്രൈവർ എസ്.സി.പി.ഒ. കലാം എന്നിവർ കേസന്വേഷണത്തിൽ പങ്കെടുത്തു.



ഫെയ്സ് ബുക്കിന്റെ പൂർണ്ണ രൂപം...


"Operation Snatching comet"

"കാവനാട് ശശി"

 പാതയോരങ്ങളിൽ സ്വർണം തേടി അലയുന്ന ചെന്നായ..തൻ്റെ കഴുകൻ കണ്ണുകളുമായി ഇരകളെ  തേടി തെരുവോരങ്ങളിൽ  വട്ടം കറങ്ങും, മഞ്ഞ ലോഹത്തിൻ്റെ തിളക്കം കണ്ട് കണ്ണ് മഞ്ഞളിച്ച ഈ പരുന്ത്..കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലെ തെരുവുകളിൽ നിന്നും ശശി റാഞ്ചിയെടുതത് ഏകദേശം ഇരുന്നൂറോളം പവൻ സ്വർണം .....

തനിച്ച് നടന്നു പോകുന്നതോ സ്കൂടറിൽ പോകുന്നതോ ആയ സ്ത്രീകളുടെ കഴുത്തിലെ സ്വർണമാല ബൈകിൽ നിന്നും ഇറങ്ങാതെ തന്നെ ഇര പിടിക്കുന്ന പരുന്തിൻ്റെ ജാഗ്രതയോടെ കവർന്നെടുക്കുന്നതാണ് ഇവരുടെ രീതി. ...കഴിഞ്ഞ പത്ത് വർഷത്തിൽ ഏറിയ ഭാഗവും  തെക്കൻ കേരത്തിലെ വിവിധ ജയിലുകളിൽ ജീവിതം, പിടിക്കപ്പെടുന്നതിന് മുമ്പ് തന്നെ ജാമ്യത്തിൽ ഇറക്കുന്നതിന് ആവശ്യമായ പണം  വക്കീൽ കൈവശം റെഡി ആക്കി വെക്കും....സ്വർണം കവർന്നെടുത്ത് ജയിലിൽ നിന്നും തന്നെ പരിചയപ്പെട്ട മറ്റൊരു കൂട്ടാളി ചങ്ങനാശ്ശേരി സ്വദേശി ദീപക് കൈവശം വിൽപന..പണം തുല്യമായി വീതം വെച്ച് എടുക്കും .കിട്ടുന്ന  പണം കൊണ്ട് ആർഭാട ജീവിതം.സ്ത്രീകളുമായി കറക്കം .. ചങ്ങാതത്തിന് പൊടിക്കുന്നത് ദിവസേന ആയിരങ്ങൾ.മദ്യപാനം ഇല്ല.വേട്ടക്ക് ഇറങ്ങുമ്പോൾ കഞ്ചാവ് വലിച്ച് അതിൻ്റെ ലഹരിയിൽ ...കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളിൽ പ്രതി..കൊറോണയുടെ വരവോടെ  ലോക് ഡൗൺ കാരണം ആളുകൾ പുറത്ത് ഇറങ്ങാത്തത് കൊണ്ട് തനിക്കും തൊഴിൽ മേഖലയിൽ പ്രതിസന്ധി നേരിട്ടതായി ശശിക്ക് പരിഭവം.... മറ്റേതു തൊഴിലാളി യെയും പോലെ ലോക് ഡൗൺ ഇളവുകൾക്കായി കാതോർത്ത് ഇരുക്കുകയായിരുന്നു ശശിയും... ആളുകൾ പുറത്ത് ഇറങ്ങി കിട്ടാൻ.....പോലീസിൻ്റെ ശ്രദ്ധ മുഴുവൻ മഹാമാരിക്ക് പുറകെ ആയത് ഗുണവും അത് പോലെ തന്നെ മുക്കിലും മൂലയിലും പോലീസിൻ്റെ നിറ സാന്നിധ്യം പാരയുമായി എന്ന് ശശിയുടെ അവലോകനം. തമിഴ്നാട് നാഗർകോവിലിൽ ജനിച്ച   ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ശശി അച്ഛനുമമ്മയും മരിച്ചതോടെ വർഷങ്ങൾക്ക് മുമ്പ് തൻ്റെ പത്താം വയസ്സിൽ കേരളത്തിൽ എത്തി  കാവനാട് ശശി ആയത് സംഭവബഹുലമായ കഥ....  ഓരോ തവണ പിടിക്കപ്പെടുമ്പോഴും പങ്കാളിയെ മാറ്റി മാറ്റി പരീക്ഷിക്കും.ഓരോ തവണ ജയിലിൽ നിന്നും ഇറങ്ങുമ്പോൾ ശശിയുടെ മനസ്സിൽ കൂടെ ഉണ്ടായിരുന്ന ഓരോരുത്തരുടെയും ബയോഡാറ്റ ഉണ്ടാകും.അതിൽ മികവുറ്റ ആളുകളെ തിരഞ്ഞെടുത്ത് ജാമ്യത്തിൽ എടുക്കാൻ സഹായിച്ചു കൂടെ കൂട്ടും.. ശശിയുടെ കരിയറിലെ സുവർണ കാലഘട്ടം പുതിയ  പങ്കാളിയായി മാവേലിക്കര സ്വദേശിയും കൊലക്കേസ് പ്രതിയുമായ ഉണ്ണിയെ പരിചയപ്പെടുന്നത് മുതൽ ...കായംകുളത്ത്  ഒരു വീട്ട് മുറ്റത്ത് നിന്നും രണ്ട് പേരും ചേർന്ന് മോഷ്ടിച്ചെടുത്ത പുതിയ കറുപ്പ് പൾസർ ബൈക്കുമായി ഒരുമിച്ച് പിന്നീട് ഉള്ള  ഓപേറേഷനുകൾ.... ബൈക്ക് യാത്രകൾക്ക് അസാമാന്യ വിരുതുള്ള ഉണ്ണിയെ കൂട്ട് കിട്ടിയതോടെ ഈ കൂട്ട് കെട്ട് കേരളത്തിലെ തെരുവുകളിൽ കഴിഞ്ഞ ആറ് മാസം ചാകരകൊയ്ത് തന്നെ നടത്തി...ഇക്കഴിഞ്ഞ ആഴ്ച്ചയിൽ ആലപ്പുഴയിൽ നിന്നും വനിതാ പൊലീസുകാരിയുടെ ഉൾപടെ ഒറ്റ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ കവർന്നെടുത്തത് ആറ് സ്വർണമാലകൾ. ..ഓപെറേഷനുകൾ അധികവും തെക്കൻ കേരളത്തിലും മധ്യകേരളത്തിലെ ഏതാനും സ്ഥലങ്ങളിലും.പിടിക്ക പെടാതെ ഇരിക്കാൻ മിക്ക സമയത്തും  രണ്ട് പേരും മൊബൈൽ ഫോണുകൾ ഓഫ് ആക്കി വെക്കും .യാത്രക്ക് ഇടെക്ക് വാഹനത്തിൻ്റെ നമ്പർ ഇടക്കിടെ മാറാൻ വേണ്ടി വ്യാജ നമ്പറുകളിൽ ഉള്ള നമ്പർ പ്ലേറ്റ് കയ്യിൽ കരുതും.. ഓപെറാഷൻ നടത്തി കഴിഞ്ഞാൽ പിന്നെ വസ്ത്രം മാറാൻ വേണ്ടി ഷർട്ട് കയ്യിൽ കരുതും. തിരിച്ചറിയാതെ ഇരിക്കാനും താമസ സ്ഥലത്ത് ഉപയോഗിക്കാനും വ്യാജ വിലാസങ്ങൾ നൽകി വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും സംഘടിപ്പിച്ച് യാത്ര...കഴിഞ്ഞ ആറു മാസത്തിനിടെ ഉപയോഗിച്ചത് ആറ് ഫോണുകളിൽ ആയി വ്യാജ വിലാസങ്ങൾ നൽകി നിരവധി സിം കാർഡുകൾ...കവർന്ന സ്വർണം തൂക്കി നോക്കാൻ സ്വന്തമായി ത്രാസും പോലീസിൻ്റെ പിടിയിൽ പെടാതെ ഇരിക്കാൻ ചാത്തൻ സേവ യും അന്വേഷണ വഴിയിൽ കൗതുകമുണർത്തുന്നതായി....മലബാറിലേക്ക് തൻ്റെ സാമ്രാജ്യം പടർത്താൻ ഇറങ്ങിയ ശശിക്ക് ചുവട് പിഴച്ചു...തൻ്റെ സ്റ്റേഷൻ പരിധിയിൽ മാറഞ്ചേരി കരിങ്കല്ലതാണിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ വയോധികയുടെ മാല കവർന്നു കടന്നു കളഞ്ഞതോടെയാണ് ഇവരുടെ പിന്നാലെ പെരുമ്പടപ്പ് സി ഐയും  സംഘവും യാത്ര തുടങ്ങുന്നത്.. സിഐ കേഴ്‌സൺ മാർകോസിൻ്റെ നേതൃത്വത്തിലെ അന്വേഷണ സംഘം കഴിഞ്ഞ മൂന്ന് മാസത്തെ നിരന്തര ശ്രമങ്ങളിലൂടെ ശശിയുടെയും കൂട്ടാളി ഉണ്ണിയുടെയും മനക്കണക്കുകൾ എല്ലാം തെറ്റിച്ച് മികവുറ്റ അന്വേഷത്തിലൂടെ, കഠിന പരിശ്രമത്തിലൂടെ പാലക്കാട് നെന്മാറയിൽ ജനവാസം കുറഞ്ഞ മേഖലയിൽ വ്യാജ പേരിൽ ഇരുവരും താമസിച്ച് വരികയായിരുന്നു..മുമ്പ് രണ്ട് തവണയാണ് ശശിയും കൂട്ടാളിയും പെരുമ്പടപ്പിലെ  അന്വേഷണ സംഘതിൻ്റെ കൈകളിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. തുടർന്നും ഇവരെ വിടാതെ പിന്തുടർന്ന പെരുമ്പടപ്പ് പോലീസ് മൂന്നാം തവണ പഴുതടച്ച നീക്കങ്ങളിലൂടെ ഇവരെ അതി സമർത്ഥമായി  കുടുക്കുകയായിരുന്നു... ഓരോ തവണ പിടിക്കപ്പെട്ട സമയത്തും ഒരിക്കൽ പറ്റിയ പിഴവുകൾ ആവർത്തിക്കാതെ ഇരിക്കാൻ അതി ജാഗ്രത പുലർതുന്ന ശശിയെ അവനെക്കാൾ ഒരു മുഴം മുന്നോട്ട് കയറി കളിച്ച് നിരന്തര പരിശ്രമത്തിലൂടെ അഴിക്കുള്ളിൽ ആക്കി കേരള പോലീസിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നു പെരുമ്പടപ്പിലെ അന്വേഷണ സംഘം.ഒപ്പം വിവിധ ജില്ലകളിൽ മാല മോഷണ കേസുകളിൽ അന്വേഷണ മികവ് തെളിയിച്ച പൊന്നാനി എസ് ഐ രതീഷും കൂടി അന്വേഷണ സംഘത്തിൽ എത്തിയതോടെ ഇവർക്കുള്ള പൂട്ട് റെഡിയായി..  കൃത്യം നടന്ന കരിങ്കല്ലതാണിയിൽ നിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങൾ അവലോകനം ചെയ്തു സി പി ഓ മാരായ രഞ്ജിത്തും വിഷ്ണുവും പ്രവീണും  നാസറും നടത്തിയ നിരന്തര പരിശ്രമത്തിലൂടെ   ചിട്ടയായ അന്വേഷണത്തിലൂടെ ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞത് വഴിത്തിരിവായി.... കൃത്യത്തിന് ഉപയോഗിച്ച ബൈക്ക് കണ്ടെത്തുന്നതിനായി ആയിരത്തിലധികം പൾസർ  ബൈക്കുകളുടെ  വിവരങ്ങൾ ശേഖരിക്കുകയും നൂറിലധികം ആളുകളെ നേരിട്ടും അല്ലാതെയും ചോദ്യം ചെയ്യുകയും ചെയ്തു. സൈബർ സെൽ വഴി നൂറിലധികം ഫോൺ നമ്പറുകളുടെ സൂക്ഷ്മ പരിശോധനകളിലൂടെ ഓരോ ദിവസവും ലഭിക്കുന്ന ചെറിയ സൂചനകൾ  ഉപയോഗപ്പെടുത്തി നിരന്തര നിരീക്ഷണങ്ങൾ നടത്തി മികവുറ്റ രീതിയിൽ ആണ് അന്വേഷണ സംഘം ഇവരെ പിടികൂടിയത്....ഇൻവെസ്റ്റിഗേഷൻ ടീമിന് അഭിനന്ദനങ്ങൾ💐💐💐


360മലയാളം TVയിൽ വന്ന വീഡിയോ  വാർത്തയിൽ ഡി.വൈ.എസ്.പി കഥ വിവരിക്കുന്നു. 

https://youtu.be/PwZEy9l7odA



#360malayalam #360malayalamlive #latestnews

കഴിഞ്ഞ ദിവസം പെരുമ്പടപ്പ് പോലീസ് പിടികൂടിയ സംസ്ഥാനത്തെ കുപ്രസിദ്ധ മാല മോഷണ പരമ്പരയിലെ പ്രതികളെയും അന്വേഷണ ഘട്ടങ്ങളെയും പ്രതിക...    Read More on: http://360malayalam.com/single-post.php?nid=5522
കഴിഞ്ഞ ദിവസം പെരുമ്പടപ്പ് പോലീസ് പിടികൂടിയ സംസ്ഥാനത്തെ കുപ്രസിദ്ധ മാല മോഷണ പരമ്പരയിലെ പ്രതികളെയും അന്വേഷണ ഘട്ടങ്ങളെയും പ്രതിക...    Read More on: http://360malayalam.com/single-post.php?nid=5522
ഓപ്പറേഷൻ സ്നാച്ചിങ്ങ് കോമറ്റ്; പ്രതികളെ പിടികൂടിയ കഥ വിവരിച്ച് പൊന്നാനി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം പെരുമ്പടപ്പ് പോലീസ് പിടികൂടിയ സംസ്ഥാനത്തെ കുപ്രസിദ്ധ മാല മോഷണ പരമ്പരയിലെ പ്രതികളെയും അന്വേഷണ ഘട്ടങ്ങളെയും പ്രതികളുടെ പശ്ചാത്തലങ്ങളെ കുറിച്ചും ഇത്രയും നാൾ തെളിവുകളവശേഷിപ്പിക്കാതെ പോലീസിനേയും നാട്ടുകാരേയും കബളിപ്പിച്ച് നടന്ന പ്രതികളിലേക്കെത്തിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്