റെയിൽവേ കൗണ്ടര്‍ ടിക്കറ്റെടുത്തുള്ള യാത്ര അടുത്ത ആഴ്ചമുതല്‍ തിരിച്ചു വരുന്നു

കോവിഡ് മഹാമാരിയെ തുടർന്ന് നിയന്ത്രണങ്ങൾക്ക് വിധേയമായ തീവണ്ടി ഗതാഗതം ഒന്നരവര്‍ഷത്തിനു ശേഷം സാധാരണനിലയിലേക്ക് എത്തിക്കാന്‍ റെയില്‍വേ. ദക്ഷിണറെയില്‍വേയുടെ കീഴില്‍ എറണാകുളം-കൊല്ലം-എറണാകുളം മെമു, കണ്ണൂര്‍-മംഗലാപുരം-കണ്ണൂർ എക്സ്പ്ര‌സ് എന്നിവയുള്‍പ്പെടെ അഞ്ചു തീവണ്ടികള്‍ 30 മുതല്‍ ഇങ്ങനെ ഓടിത്തുടങ്ങും. കൗണ്ടറില്‍ നിന്നെടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് ഈ തീവണ്ടികളില്‍ മാത്രമേ യാത്ര ചെയ്യാനാവൂ. പരീക്ഷണ അടിസ്ഥാനത്തിലാണ് റിസര്‍വേഷനില്ലാതെ യാത്ര അനുവദിക്കുന്ന തീവണ്ടികൾ അടുത്ത ആഴ്ച മുതൽ ഓടുന്നത്. ബുക്ക് ചെയ്തുമാത്രം യാത്ര അനുവദിക്കുന്ന പ്രത്യേക തീവണ്ടികള്‍ മാത്രമാണിപ്പോള്‍ ഓടുന്നത്.

ഓരോ റെയില്‍വേ സോണിന്റെ ആവശ്യപ്രകാരം അണ്‍റിസര്‍വ്ഡ് തീവണ്ടികള്‍ റെയില്‍വേ അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് രാജ്യത്താകെ തീവണ്ടിഗതാഗതം നിലച്ചത്. പിന്നീട് ഘട്ടംഘട്ടമായാണ് ഓരോ പ്രത്യേക തീവണ്ടികള്‍ ഓടിത്തുടങ്ങിയത്. തിരുച്ചിറപ്പിള്ളി-കാരയ്ക്കല്‍, മയിലാടുതുറൈ-തിരുവാരൂര്‍, മധുര-ചെങ്കോട്ട തീവണ്ടികളും 30 മുതല്‍ ദിവസേന ഓടിക്കും.

എറണാകുളത്തുനിന്ന്‌ കൊല്ലത്തേക്കുള്ള മെമു വൈകീട്ട് 6.15-ന് എറണാകുളം ജങ്‌ഷനില്‍നിന്ന്‌ പുറപ്പെട്ട് 10.15-ന് എത്തും. കൊല്ലം-എറണാകുളം മെമു രാവിലെ നാലിന് പുറപ്പെട്ട് 8.25-ന് എറണാകുളം ജങ്‌ഷനില്‍ എത്തും. കണ്ണൂര്‍-മംഗാലാപുരം തീവണ്ടി 7.40-ന് പുറപ്പെട്ട് 10.55-ന് മംഗലാപുരം സെന്‍ട്രലില്‍ എത്തും. മംഗലാപുരം-കണ്ണൂര്‍ തീവണ്ടി വൈകീട്ട് 05.05-ന് പുറപ്പെട്ട് 8.40-ന് എത്തും.

#360malayalam #360malayalamlive #latestnews

കോവിഡ് മഹാമാരിയെ തുടർന്ന് നിയന്ത്രണങ്ങൾക്ക് വിധേയമായ തീവണ്ടി ഗതാഗതം ഒന്നരവര്‍ഷത്തിനു ശേഷം സാധാരണനിലയിലേക്ക് എത്തിക്കാന്‍ റെയ...    Read More on: http://360malayalam.com/single-post.php?nid=5518
കോവിഡ് മഹാമാരിയെ തുടർന്ന് നിയന്ത്രണങ്ങൾക്ക് വിധേയമായ തീവണ്ടി ഗതാഗതം ഒന്നരവര്‍ഷത്തിനു ശേഷം സാധാരണനിലയിലേക്ക് എത്തിക്കാന്‍ റെയ...    Read More on: http://360malayalam.com/single-post.php?nid=5518
റെയിൽവേ കൗണ്ടര്‍ ടിക്കറ്റെടുത്തുള്ള യാത്ര അടുത്ത ആഴ്ചമുതല്‍ തിരിച്ചു വരുന്നു കോവിഡ് മഹാമാരിയെ തുടർന്ന് നിയന്ത്രണങ്ങൾക്ക് വിധേയമായ തീവണ്ടി ഗതാഗതം ഒന്നരവര്‍ഷത്തിനു ശേഷം സാധാരണനിലയിലേക്ക് എത്തിക്കാന്‍ റെയില്‍വേ. ദക്ഷിണറെയില്‍വേയുടെ കീഴില്‍ എറണാകുളം-കൊല്ലം-എറണാകുളം മെമു, കണ്ണൂര്‍-മംഗലാപുരം-കണ്ണൂർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്