സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിക്കാനുള്ള നീക്കം പ്രതിഷേധാർഹം

സ്വാതന്ത്ര്യ സമരത്തിന്  ധീരമായ നേത്യത്വം നൽകി രക്തസാക്ഷിത്ത്വം വരിച്ച  ധീരനായകരായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി, ആലി മുസ്ല്യാർ ഉൾപ്പെടെയുള്ളവരെ ചരിത്രരേഖകളിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മലപ്പുറം ഭാഷാ സമര സ്മാരകത്തിൽ വെച്ച് ചേർന്ന മലപ്പുറം ജില്ലയിലെ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ സംഗമം ആവശ്യപ്പെട്ടു. പഞ്ചായത്ത് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡൻ്റ് എ.കെ.എ. നാസർ അധ്യക്ഷനായി. മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.എ. സഗീർ   പ്രമേയം അവതരിപ്പിച്ചു. കൂടാതെ പ്ലസ് വൺ പ്രവേശനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ നൽകിയ നീന്തൽ സർട്ടിഫിക്കറ്റ് ജില്ലാ സ്പോർട്സ് കൗൺസിൽ കൗണ്ടർ സൈൻ ചെയ്യണമെന്ന തീരുമാനം പിൻവലിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.  വിവിധ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമാരായ വി. ബീഫാത്തിമ, സുബൈർ ഇളയോടത്ത്, കെ.എം.സലീം മാസ്റ്റർ, എം.എ. റഫീഖ് , അഷ്റഫ് ആലുങ്ങൽ, യൂസുഫ് മുല്ലപ്പള്ളി, സുനീറ ആനക്കയം, സി.പി ഷാജി കോഡൂർ, സുമയ്യ പൂക്കോട്ടൂർ, ഫാത്തിമ പൊതുവത്ത്, ജമീല വാഴക്കാട്, ഹബീബ കരുവള്ളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

സ്വാതന്ത്ര്യ സമരത്തിന് ധീരമായ നേത്യത്വം നൽകി രക്തസാക്ഷിത്ത്വം വരിച്ച ധീരനായകരായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി, ആലി മുസ്ല്യാ...    Read More on: http://360malayalam.com/single-post.php?nid=5514
സ്വാതന്ത്ര്യ സമരത്തിന് ധീരമായ നേത്യത്വം നൽകി രക്തസാക്ഷിത്ത്വം വരിച്ച ധീരനായകരായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി, ആലി മുസ്ല്യാ...    Read More on: http://360malayalam.com/single-post.php?nid=5514
സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിക്കാനുള്ള നീക്കം പ്രതിഷേധാർഹം സ്വാതന്ത്ര്യ സമരത്തിന് ധീരമായ നേത്യത്വം നൽകി രക്തസാക്ഷിത്ത്വം വരിച്ച ധീരനായകരായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി, ആലി മുസ്ല്യാർ ഉൾപ്പെടെയുള്ളവരെ ചരിത്രരേഖകളിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടി അങ്ങേയറ്റം അപലപനീയവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്