കാബൂളില്‍ നിന്നും യുക്രൈന്‍ വിമാനം റാഞ്ചി

അഫ്ഗാനിസ്ഥാനില്‍ നിന്നും യുക്രെയിന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുക്രെയിന്‍ വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. ഇറാനിലേക്ക് തിരിച്ചറിഞ്ഞില്ലാത്ത ഒരു കൂട്ടം വിമാനം റാഞ്ചിയെടുത്ത്  പറന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിമാനം റാഞ്ചിയെന്ന വാര്‍ത്ത യുക്രെയിന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി  സ്ഥിരീകരിച്ചിട്ടുണ്ട്.

വിമാനം തട്ടിയെടുത്തത് ആരാണ് എന്ന് വ്യക്തമായിട്ടില്ല. അവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഉള്ള ഉക്രൈയിന്‍ പൗരന്മാര്‍ സമയത്ത് വിമാനതാവളത്തില്‍ എത്തിചേരാത്തതിനെ തുടര്‍ന്നാണ് ഒരു കൂട്ടം ആളുകള്‍ അനധികൃതമായി പ്രവേശിച്ച് വിമാനം തട്ടിയെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഉക്രൈയിന്‍ ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി യെവജനീന്‍ യെനീന്‍റെ വിശദീകരണം പ്രകാരം, 'വിമാനം ഭാഗികമായി മോഷ്ടിക്കപ്പെട്ടു' എന്നാണ് പറയുന്നത്. ഇത് എന്താണെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയില്ലെന്നും. ഉക്രൈയിന്‍ പൗരന്മാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അടിയന്തര ഘട്ടത്തില്‍ എന്ന പോലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ് വിഷയത്തില്‍ എന്നാണ് യെവജനീന്‍ യെനീന്‍റെ വിശദീകരണം.

കഴിഞ്ഞ ഞായറാഴ്ച ഉക്രൈയിന്‍ തങ്ങളുടെ 31 പൗരന്മാരെ ഒരു സൈനിക വിമാനത്തില്‍ കാബൂളില്‍ നിന്നും  തലസ്ഥാനമായ കീവില്‍ എത്തിച്ചിരുന്നു. ഇതില്‍ ഉക്രൈയിന്‍ പൗരന്മാര്‍ അടക്കം ആകെ 83 പേരാണ് ഉണ്ടായിരുന്നത്. അഫ്ഗാനില്‍ ഇപ്പോഴും 100 ഉക്രൈയിന്‍ പൗരന്മാര്‍ ഉണ്ടെന്നാണ് കണക്ക്. 

#360malayalam #360malayalamlive #latestnews

അഫ്ഗാനിസ്ഥാനില്‍ നിന്നും യുക്രെയിന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുക്രെയിന്‍ വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. ഇറാനിലേക്...    Read More on: http://360malayalam.com/single-post.php?nid=5506
അഫ്ഗാനിസ്ഥാനില്‍ നിന്നും യുക്രെയിന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുക്രെയിന്‍ വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. ഇറാനിലേക്...    Read More on: http://360malayalam.com/single-post.php?nid=5506
കാബൂളില്‍ നിന്നും യുക്രൈന്‍ വിമാനം റാഞ്ചി അഫ്ഗാനിസ്ഥാനില്‍ നിന്നും യുക്രെയിന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുക്രെയിന്‍ വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. ഇറാനിലേക്ക് തിരിച്ചറിഞ്ഞില്ലാത്ത ഒരു കൂട്ടം വിമാനം റാഞ്ചിയെടുത്ത് പറന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിമാനം റാഞ്ചിയെന്ന വാര്‍ത്ത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്