കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; തമിഴ്നാട്ടിൽ സ്കൂളുകളും കോളജുകളും തുറക്കുന്നു

തമിഴ്‌നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ സർക്കാർ കൂടുതല്‍ ഇളവുകള്‍ നൽകുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളും കോളജുകളും അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കും. കടകളുടെ പ്രവര്‍ത്തന സമയം 10 വരെ നീട്ടി. തിയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ പകുതിയാളുകളെ പ്രവേശിപ്പിച്ച് തുറക്കാം. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന വിദ്യാലയങ്ങള്‍ അടുത്ത മാസം ഒന്നാം തീയതി തൊട്ട് ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ 50 ശതമാനം കുട്ടികളെ പ്രവേശിപ്പിച്ച് സ്‌കൂളുകള്‍ തുറക്കും. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിച്ച് മുഴുവന്‍ കോളജുകളും അടുത്ത മാസം മുതല്‍ തുറക്കാനാണ് തീരുമാനം.

സന്ദർശകർക്ക് ബീച്ചുകളിലേക്കും പാര്‍ക്കുകളിലേക്കും മൃഗശാലകളിലേക്കും നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചു. മുഴുവന്‍ സ്റ്റാഫുകളേയും അനുവദിച്ച് ഐടി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനും അനുമതി നല്‍കി. മദ്യം വിളമ്പുന്ന പബ്ബുകള്‍ക്കും ക്ലബ്ലുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. 

കര്‍ണാടകത്തിലേക്കും ആന്ധ്രയിലേക്കുമുള്ള പൊതുഗതാഗം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാനും തീരുമാനിച്ചു. ആഗസ്റ്റ് 16 മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ തുറക്കാനും തീരുമാനമായി.

#360malayalam #360malayalamlive #latestnews

തമിഴ്‌നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ സർക്കാർ കൂടുതല്‍ ഇളവുകള്‍ നൽകുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര...    Read More on: http://360malayalam.com/single-post.php?nid=5488
തമിഴ്‌നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ സർക്കാർ കൂടുതല്‍ ഇളവുകള്‍ നൽകുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര...    Read More on: http://360malayalam.com/single-post.php?nid=5488
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; തമിഴ്നാട്ടിൽ സ്കൂളുകളും കോളജുകളും തുറക്കുന്നു തമിഴ്‌നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ സർക്കാർ കൂടുതല്‍ ഇളവുകള്‍ നൽകുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളും കോളജുകളും അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കും. കടകളുടെ പ്രവര്‍ത്തന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്