ഓണഘോഷം; കോവിഡ് പരിശോധനകളും വാക്സിനേഷനും കുറഞ്ഞു

സംസ്ഥാനത്ത് ഓണാവധി ദിവസങ്ങളിൽ കോവിഡ് പരിശോധനയും വാക്സിനേഷൻ നൽകുന്നതും കുറഞ്ഞു.  പരിശോധന കുറഞ്ഞതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ വാക്സിൻ നൽകാനായത്. കൊവിഡ് ലക്ഷണമുള്ളവർ സ്വയം നിയന്ത്രണം പാലിച്ചും, പരിശോധനകൾ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദഗ്ധ നിർദേശം.


ഈ മാസം മൂന്നിന് സംസ്ഥാനത്ത് നടത്തിയത് 1,99,500 പരിശോധനകളാണ്. ടിപിആർ 11.87 ശതമാനം. പിന്നീട് ഓരോദിവസവും കുറഞ്ഞ് ഇന്നലെ നടന്നത് വെറും 96,481 പരിശോധനകൾ മാത്രം. ടിപിആർ 17.73 ആയി ഉയർന്നു. ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും കാരണം ഈ മാസം അവസാനം ഇനിയും ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനാൽ പരിശോധനകൾ കൂട്ടി വ്യാപനചിത്രം കൃത്യമായി മനസ്സിലാക്കണമെന്നാണ് പ്രധാന നിർദേശം. സ്വയം നിയന്ത്രണം പാലിക്കാനും നിർദേശം.


വാക്സിനേഷൻ സംസ്ഥാനത്ത് തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ ദിവസമുണ്ടായത്. . 30,000ൽ താഴെ മാത്രമാണ് ഇന്നലെ നൽകാനായ വാക്സിൻ.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് ഓണാവധി ദിവസങ്ങളിൽ കോവിഡ് പരിശോധനയും വാക്സിനേഷൻ നൽകുന്നതും കുറഞ്ഞു. പരിശോധന കുറഞ്ഞതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ ത...    Read More on: http://360malayalam.com/single-post.php?nid=5486
സംസ്ഥാനത്ത് ഓണാവധി ദിവസങ്ങളിൽ കോവിഡ് പരിശോധനയും വാക്സിനേഷൻ നൽകുന്നതും കുറഞ്ഞു. പരിശോധന കുറഞ്ഞതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ ത...    Read More on: http://360malayalam.com/single-post.php?nid=5486
ഓണഘോഷം; കോവിഡ് പരിശോധനകളും വാക്സിനേഷനും കുറഞ്ഞു സംസ്ഥാനത്ത് ഓണാവധി ദിവസങ്ങളിൽ കോവിഡ് പരിശോധനയും വാക്സിനേഷൻ നൽകുന്നതും കുറഞ്ഞു. പരിശോധന കുറഞ്ഞതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ വാക്സിൻ നൽകാനായത്. കൊവിഡ് ലക്ഷണമുള്ളവർ സ്വയം നിയന്ത്രണം പാലിച്ചും, പരിശോധനകൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്