അശരണരെ ചേർത്തു പിടിച്ച് കെ.പി.എസ്.ടി.എ ഓണാഘോഷം

തവനൂർ വനിതാ സദനത്തിലും തിരൂർ സ്നേഹവീട്ടിലും അന്തേവാസികളെ ചേർത്തു പിടിച്ച് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ യുടെ ഓണാഘോഷം. കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയാണ് തവനൂർ വനിതാ സദനത്തിലെ അന്തേവാസികൾക്കെല്ലാം പുതുവസ്ത്രം നൽകി ഓണാഘോഷത്തിൽ പങ്കാളിയായത്.

മഹിളാമന്ദിരത്തിലെ അമ്മക്കും 40 ദിവസം പ്രായമായ കുഞ്ഞിനും പുതുവസ്ത്രവും ആഭരണവും നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.വി സന്ധ്യ ടീച്ചർ പുതുവസ്ത്രങ്ങൾ സൂപ്രണ്ട് എൻ.ടി സൈനബക്ക് കൈമാറി. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ബെന്നി തോമസ് അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ പ്രസിഡൻ്റ് സി.പി മോഹനൻ, സെക്രട്ടറി കെ പ്രദീപ് കുമാർ, പി അബ്ദുൽ ഷുക്കൂർ, ദിപു ജോൺ, ഷെബീർ നെല്ലിയാളി, രഞ്ജിത്ത് അടാട്ട്, സി കെ റഫീഖ് സംസാരിച്ചു.

തിരൂരിൽ ഡോ. ഖമറുന്നിസ അൻവർ നടത്തുന്ന സ്നേഹ വീടിലെ അന്തേവാസികൾക്ക് പുതുവസ്ത്രവും ഓണസദ്യയും നൽകി. വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ പി അബ്ദുൾ ഷുക്കൂർ, ബെന്നി തോമസ്, കെ പ്രദീപ് കുമാർ, നസീബ് കെ.പി, ഷബീർ നെല്ലിയാലി എന്നിവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

തവനൂർ വനിതാ സദനത്തിലും തിരൂർ സ്നേഹവീട്ടിലും അന്തേവാസികളെ ചേർത്തു പിടിച്ച് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ യുടെ ഓണാഘോഷം. കെ.പി.എസ്....    Read More on: http://360malayalam.com/single-post.php?nid=5475
തവനൂർ വനിതാ സദനത്തിലും തിരൂർ സ്നേഹവീട്ടിലും അന്തേവാസികളെ ചേർത്തു പിടിച്ച് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ യുടെ ഓണാഘോഷം. കെ.പി.എസ്....    Read More on: http://360malayalam.com/single-post.php?nid=5475
അശരണരെ ചേർത്തു പിടിച്ച് കെ.പി.എസ്.ടി.എ ഓണാഘോഷം തവനൂർ വനിതാ സദനത്തിലും തിരൂർ സ്നേഹവീട്ടിലും അന്തേവാസികളെ ചേർത്തു പിടിച്ച് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ യുടെ ഓണാഘോഷം. കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയാണ് തവനൂർ വനിതാ സദനത്തിലെ അന്തേവാസികൾക്കെല്ലാം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്