മഞ്ചേരിയിൽ ഇനി ആരും പട്ടിണി കിടക്കേണ്ട

രാജീവ് ഗാന്ധിയുടെ 77-ാം ജന്മവാർഷിക ഉപഹാരമായി രാജീവ് യൂത്ത് ആരംഭിച്ച പുതിയ പദ്ധതിയായ "അമൃത് ലഞ്ച് ബോക്സ് " പദ്ധതിയ്ക്ക് മഞ്ചേരിയിൽ തുടക്കമായി. അമൃത് ലഞ്ച് ബോക്സിൻ്റെ ഉദ്ഘാടനം അഡ്വ. യു. എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ തുടക്കം കുറിച്ച ഈ പദ്ധതി വരുന്ന മൂന്ന് മാസം കൊണ്ട് 14 ജില്ലകളിലായി 77 ലഞ്ച് ബോക്സുകളാണ് ലക്ഷ്യമിടുന്നത്. ഭക്ഷണം ആവശ്യമുള്ള ആർക്കും ലഞ്ച് ബോക്സിൽ നിന്നും ഭക്ഷണം എടുത്ത് കൊണ്ട് പോയി കഴിക്കാം. ഈ പദ്ധതിയുമായി ആർക്കും സഹകരിക്കാൻ കഴിയും ഒരു ഭക്ഷണം സ്പോൺസർ ചെയ്യാൻ 30 രൂപ മാത്രം ചിലവാക്കിയാൽ മതി. മഞ്ചേരി മെഡിക്കൽ കോളേജിന് മുൻപിലുള്ള ബസ്സ് സ്റ്റോപ്പിൽ ആണ് "അമൃത് ലഞ്ച് ബോക്സ് " സ്ഥാപിച്ചിരിക്കുന്നത്.

വിശക്കുന്ന വയറിന് അന്നമൂട്ടി രാജീവ് യൂത്ത് ഫൗണ്ടേഷൻ 2016ൽ  "അമൃത് പട്ടിണിയില്ലാത്ത മഞ്ചേരി, എന്ന പദ്ധതിയിലൂടെ രണ്ട് നേരത്തെ ഭക്ഷണം അർഹതപെട്ടവരുടെ വീടുകളിലെത്തിക്കുന്ന പദ്ധതി ഒരു ദിവസം പോലും മുടങ്ങാതെ നടപ്പിലാക്കിയിരുന്ന ഫൗണ്ടേഷൻ കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ വീടുകളിൽ ഭക്ഷണമെത്തിക്കുന്ന പരിപാടി നിർത്തി വെക്കേണ്ടി വന്നിരുന്നു. പിന്നീട് ഭക്ഷ്യസാധനങ്ങളുടെ കിറ്റ് വിതരണം നടത്തിയിരുന്നു . 

അമൃത് ലഞ്ച് ബോക്സ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ റഷീദ് പറമ്പൻ അധ്യക്ഷനായി. അഡ്വ.പ്രേമാരാജീവ് , രാജൻ പരുത്തിപ്പറ്റ, അഡ്വ.വി.പി. വിപിൻ നാഥ്, അത്തി മണ്ണിൽ ബാപ്പുട്ടി , നാണിപ്പ മംഗലശ്ശേരി ,കെ യൂസഫ്, പി.ഷംസുദ്ദീൻ, ജോസഫ് ഡേവിഡ്, ജാഫർ മുള്ളം പാറ, ഫാസിൽ പറമ്പൻ , അക്തർ സാലിഹ്, അബി മേലാക്കം, നാസർ ബഷീർ, ഷിബിൻ മുഹമ്മദ്, ഹസ്ക്കർ പിലാക്കൽ, മണി കിഴക്കേക്കുന്ന് എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

രാജീവ് ഗാന്ധിയുടെ 77-ാം ജന്മവാർഷിക ഉപഹാരമായി രാജീവ് യൂത്ത് ആരംഭിച്ച പുതിയ പദ്ധതിയായ "അമൃത് ലഞ്ച് ബോക്സ് " പദ്ധതിയ്ക്ക് മഞ്ചേരിയിൽ ...    Read More on: http://360malayalam.com/single-post.php?nid=5474
രാജീവ് ഗാന്ധിയുടെ 77-ാം ജന്മവാർഷിക ഉപഹാരമായി രാജീവ് യൂത്ത് ആരംഭിച്ച പുതിയ പദ്ധതിയായ "അമൃത് ലഞ്ച് ബോക്സ് " പദ്ധതിയ്ക്ക് മഞ്ചേരിയിൽ ...    Read More on: http://360malayalam.com/single-post.php?nid=5474
മഞ്ചേരിയിൽ ഇനി ആരും പട്ടിണി കിടക്കേണ്ട രാജീവ് ഗാന്ധിയുടെ 77-ാം ജന്മവാർഷിക ഉപഹാരമായി രാജീവ് യൂത്ത് ആരംഭിച്ച പുതിയ പദ്ധതിയായ "അമൃത് ലഞ്ച് ബോക്സ് " പദ്ധതിയ്ക്ക് മഞ്ചേരിയിൽ തുടക്കമായി. അമൃത് ലഞ്ച് ബോക്സിൻ്റെ ഉദ്ഘാടനം അഡ്വ. യു. എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ തുടക്കം കുറിച്ച തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്