ഒമാനിലെ പൊതുസ്ഥലങ്ങളില്‍ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രം

 അടുത്ത മാസം ഒന്നാം തീയ്യതി മുതല്‍  പൊതുസ്ഥലങ്ങളിൽ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ഇത് സംബന്ധിച്ച അറിയിപ്പ് വ്യാഴാഴ്‍ച സുപ്രീം കമ്മിറ്റി പുറത്തിറക്കി.  ഒമാനിലെ ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രി ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 21 ശനിയാഴ്‍ച അവസാനിക്കും.


രാജ്യത്തെ സർക്കാർ ഓഫീസുകളിലും, സ്വകാര്യ സ്ഥാപനങ്ങളിലും, വാണിജ്യ കോംപ്ലക്സുകളിലും, റസ്റ്റോറന്റുകളിലും  ഷോപ്പിംഗ് മാളുകളിലും പ്രവേശിക്കുന്നതിനും വാക്സിനേഷൻ  നിർബന്ധമാക്കിയിട്ടുണ്ട്. സെപ്‍തംബര്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. സാംസ്‍കാരിക, കായിക പരിപാടികളില്‍ പങ്കെടുക്കുന്നതിനും കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കേണ്ടത് നിര്‍ബന്ധമാണ്.

കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ നിബന്ധന ബാധകം. ഇതിന് പുറമെ രാജ്യത്തെത്തിയ ഉടന്‍ ആര്‍.ടി പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാവണം. റിസള്‍ട്ട് പോസിറ്റീവാണെങ്കില്‍ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം എട്ടാം ദിവസം വീണ്ടും പരിശോധന നടത്തുകയും വേണം. 

#360malayalam #360malayalamlive #latestnews

അടുത്ത മാസം ഒന്നാം തീയ്യതി മുതല്‍ .. പൊതുസ്ഥലങ്ങളിൽ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ഇത് സംബന്ധിച്ച ...    Read More on: http://360malayalam.com/single-post.php?nid=5467
അടുത്ത മാസം ഒന്നാം തീയ്യതി മുതല്‍ .. പൊതുസ്ഥലങ്ങളിൽ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ഇത് സംബന്ധിച്ച ...    Read More on: http://360malayalam.com/single-post.php?nid=5467
ഒമാനിലെ പൊതുസ്ഥലങ്ങളില്‍ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രം അടുത്ത മാസം ഒന്നാം തീയ്യതി മുതല്‍ .. പൊതുസ്ഥലങ്ങളിൽ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. ഇത് സംബന്ധിച്ച അറിയിപ്പ് വ്യാഴാഴ്‍ച തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്