കളഞ്ഞുകിട്ടിയ സ്വർണ്ണം തിരിച്ചു നൽകി മുൻ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പറും പെരുമ്പടപ്പിലെ ലോട്ടറി കച്ചവടക്കാരനുമായ എം.എ മോഹനൻ

ജീവിതദുരിതങ്ങൾക്കിടയിലും കളഞ്ഞുകിട്ടിയ അഞ്ച് പവൻ സ്വർണ്ണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകി മുൻ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പറും പെരുമ്പടപ്പിലെ ലോട്ടറി കച്ചവടക്കാരനുമായ എം.എ മോഹനൻ.  സാമ്പത്തികമായും ശാരീരികമായും ഏറെ വിഷമതകൾ ഉണ്ടെങ്കിലും താമസിക്കുന്ന വീടിന് കൃത്യമായി വാടകപോലും കൊടുക്കുവാൻ കഴിയാത്ത സമയമായിട്ടും കളഞ്ഞുകിട്ടിയ സ്വർണ്ണം സ്വന്തമാക്കാതെ മോഹനൻ ഉടമസ്ഥനെ തിരിച്ച് ഏൽപ്പിക്കുകയായിരുന്നു.

മോഹനൻ ഇന്ന് പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസ് സെന്ററിലേക്ക് നടന്നു പോകുമ്പോഴാണ് പുത്തൻ പള്ളിയുടെ തെക്ക് ഭാഗം സലഫി മസ്ജിദിന് മുൻവശം ഡോ :ഉമ്മറലി നടത്തുന്ന ഹോമിയോ ക്ലിനിക്കിന് മുമ്പിൽ നിന്നായി അഞ്ച് പവൻ സ്വർണ്ണാഭരണം ലഭിച്ചത്. ഉടനെ ഉടമസ്ഥനെ കണ്ടെത്തി ആഭരണം തിരിച്ചേൽപ്പിക്കുകയായിരുന്നു. വളരെ വിഷമിച്ചുകൊണ്ട് ജീവിതം മുന്നോട്ട് നയിക്കുമ്പോഴും എല്ലാംകൊണ്ട് തകർന്ന സമയമായിട്ടും അന്യൻ്റെ മുതലോ അനർഹമായി ആരുടേയും ഒരു മുതലും സ്വന്തമാക്കാതെ മോഹനൻ ഏവർക്കും മാതൃകയായിരിക്കുകയാണ്. സ്വന്തമായൊരു വീടെന്ന സ്വപ്നമുള്ള മോഹനന് ആകെയുള്ള വരുമാനം ആഴ്ചയിൽ മൂന്ന് തവണ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ടിക്കറ്റ് വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണ്.

 വീണു കിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് നൽകിയ അനുഭവം മോഹനൻ ഫെയ്സ് ബുക്കിൽ പങ്കു വെച്ച കുറിപ്പിൻ്റെ പൂർണ്ണരൂപം 

 അർഹതയില്ലാത്തതൊന്നും എനിക്ക് വേണ്ട 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


         ഞാൻ വളരെ വിഷമിച്ചുകൊണ്ട് ജീവിതം മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്ന സമയമാണിപ്പോൾ.. എല്ലാംകൊണ്ട് തകർന്ന സമയം.. സാമ്പത്തികമായും, ശാരീരികമായും... താമസിക്കുന്ന വീടിന് കൃത്യമായി വാടകപോലും കൊടുക്കുവാൻ കഴിയാത്ത സമയം.. സ്വന്തമായൊരു വീടെന്ന സ്വപ്നം വളരെ അകലെയാണ്. ആകെയുള്ള വരുമാനം ആഴ്ചയിൽ മൂന്ന് തവണ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ടിക്കറ്റ് വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം മാത്രം....


🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


   .. ഞാനിങ്ങനെയൊക്കെ ഇപ്പോൾ എന്തിനാണ് എഴുതി ഒരു പോസ്റ്റ്‌ fb യിൽ ഇടുന്നത് എന്ന് പലരും ചിന്തിക്കുന്നുണ്ടാകും...

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


    ഇന്ന് 18/8/2021 ന് എന്റെ ലോട്ടറി ടിക്കറ്റിന്റെ കച്ചവടം വളരെ മോശമായിരുന്നു. കച്ചവടം തീരെയില്ല. അങ്ങിനെ ടിക്കറ്റ് തീരാതെ വിഷമിച്ചു നടക്കുമ്പോൾ ഏകദേശം ഉച്ചക്ക് ഒന്നര മണിയായിക്കാണും പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസ് സെന്ററിലേക്ക് നടന്നു പോകുമ്പോൾ പുത്തൻ പള്ളിയുടെ തെക്ക് ഭാഗം സലഫി മസ്ജിദിന് മുൻവശം Dr :ഉമ്മറലി നടത്തുന്ന ഹോമിയോ ക്ലിനിക്കിന് മുൻ വശം ഒരു കാറ് കിടക്കുന്നുണ്ടായിരുന്നു. അതിന്റെ അടുത്തായി ഒരു ജ്വല്ലറിയുടെ ഡപ്പ് കിടക്കുന്നത് കണ്ടു. അടുത്തൊന്നും ആരെയും കാണാനില്ല. ഞാൻ ഉടനെ ആ ഡപ്പഎടുത്തു തുറന്നു നോക്കി അതിൽ സ്വർണ്ണാഭരണമായിരുന്നു. ഉടനെ ഞാൻ പരിചയമുള്ള ഡ്രൈവർ ഞാൻ അദ്ദേഹത്തോട് ചോദിച്ചു ഇത് ഈ വണ്ടിയിൽ വന്നവരുടെ ആരെയെങ്കിലും ആണോ? ഇത് ഞങ്ങൾ ഇപ്പോൾ വാങ്ങി വന്നതാണ്. അവർ ഇവിടെ ഡോക്ടറെ കാണാൻ കയറിയിട്ടുണ്ട് എന്ന്. ഞാൻ അവരെ അടുത്തേക്ക് വിളിച്ച് അവരോടു ചോദിച്ചു ഇത് നിങ്ങളുടെ തന്നെയല്ലേ എന്ന്. ഉടനെ അവർ പറഞ്ഞു. അതേ മോനെ. ഞാൻ വീണ്ടും അവരോട് ചോദിച്ചു ഇത് നിങ്ങളുടേത് തന്നെയല്ലേ. അല്ലെങ്കിൽ ഞാൻ കുടുങ്ങും. അവർ വീണ്ടും എന്നോട് പറഞ്ഞു അതേ മോനെ. അനക്ക് പടച്ചോന്റെ ഭാഗത്തുന്നു പുണ്യം കിട്ടും. ഇജ്ജായ കാരണം ഇത് തിരിച്ചു തന്നു. അങ്ങിനെ ഞാൻ അവിടെ നിന്നും പോകാൻ പുറപ്പെട്ടപ്പോൾ അവയുടെ കയ്യിലുള്ള ഒരു ബാഗ് തുറന്ന് കുറേ നോട്ടുകൾ എന്റെ നേരെ നീട്ടി. ഞാനവരോട് പറഞ്ഞു. ഉമ്മ. പടച്ച തമ്പുരാൻ വലിയവനാണ്. എനിക്ക് ഒരുപാട് വിഷമങ്ങളുള്ള ആളാണ്‌ ഞാൻ. എന്റെ വിഷമം ഇതുകൊണ്ടൊന്നും തീരില്ല. എന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് നോക്കുമ്പോൾ ഈ സാധനം ഞാൻ ഒരിക്കലും നിങ്ങൾക്ക് തിരിച്ചു തരില്ല. പക്ഷേ ഞാൻ ഇത് വരെ ആരുടേയും ഒരു മുതലും അനർഹമായി എടുത്തില്ല. അതുകൊണ്ട് തന്നെ ഈ സാധനം എനിക്ക് കിട്ടിയപ്പോൾ ഞാൻ നിങ്ങൾക്ക് തിരിച്ചു തന്നതും. എന്റെ വിഷമവും പ്രശ്നങ്ങളും തീരാൻ എന്റെ കയ്യിലിരിക്കുന്ന ഇത് ഒന്ന് അടിച്ചാൽ മതി. അതിന് വേണ്ടി ഉമ്മ ദൈവത്തോട് പ്രാർത്ഥിക്കണം. ഇതും പറഞ്ഞു ഞാൻ പോയി. തിരിച്ചു വരുമ്പോൾ ആ ഉമ്മ എന്നെ വീണ്ടും വിളിച്ചു ഞാൻ അടുത്തേക്ക് ചെന്നപ്പോൾ എന്നോട് പറഞ്ഞു മോനെ ഇജ്ജായ കാരണാ ഇത് എനിക്ക് തിരിച്ചു കിട്ടിയത്. അത് കൊണ്ട് ഇന്റെ ഒരു സന്തോഷത്തിന് ഇജ്ജ് ഇത് വേടിക്കണം എന്ന് പറഞ്ഞു വീണ്ടും അവരുടെ കൈവശമുള്ള ബാഗ് തുറക്കാൻ തുടങ്ങി. ഞാൻ അവരെ വിലക്കി. ഉമ്മ എനിക്കൊന്നും വേണ്ട. ഉമ്മ എനിക്ക് വേണ്ടി പച്ചവനോട് പ്രാർത്ഥിക്കണം.. എനിക്കുള്ളത് അങ്ങിനെകിട്ടിക്കോളും.


   🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  ഇത്രയും കഷ്ടപ്പാടോടെ ജീവിക്കുന്ന എനിക്ക് ഇങ്ങിനെ ഒരു സാധനം കിട്ടിയപ്പോൾ എനിക്ക് അപ്പോൾ തോന്നിയത് ഈ സാധനം ഇതിന്റെ ഉടമസ്ഥനെ കണ്ടെത്തി കൊടുക്കുവാനാണ് തോന്നിയത്...


   ഞാൻ അപ്പോഴും എന്റെ മനസ്സിൽ മന്ത്രിച്ചു. അർഹതയില്ലാത്തതൊന്നും എനിക്ക് വേണ്ട.. ദൈവം എന്നാണ് എനിക്കുള്ളത് തരുന്നത്.അന്ന് രണ്ട് കയ്യും നീട്ടി സ്വീകരിക്കുക...


     ദൈവത്തിന് സ്തുതി... 🙏🙏🙏..


എത്ര കഷ്ടപ്പെട്ടാലും അർഹതയില്ലാത്തത് എടുക്കാൻ തോന്നിക്കരുതേ 🙏നാഥാ... 🙏🙏🙏

#360malayalam #360malayalamlive #latestnews

ജീവിതദുരിതങ്ങൾക്കിടയിലും കളഞ്ഞുകിട്ടിയ അഞ്ച് പവൻ സ്വർണ്ണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകി മുൻ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് ...    Read More on: http://360malayalam.com/single-post.php?nid=5452
ജീവിതദുരിതങ്ങൾക്കിടയിലും കളഞ്ഞുകിട്ടിയ അഞ്ച് പവൻ സ്വർണ്ണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകി മുൻ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് ...    Read More on: http://360malayalam.com/single-post.php?nid=5452
കളഞ്ഞുകിട്ടിയ സ്വർണ്ണം തിരിച്ചു നൽകി മുൻ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പറും പെരുമ്പടപ്പിലെ ലോട്ടറി കച്ചവടക്കാരനുമായ എം.എ മോഹനൻ ജീവിതദുരിതങ്ങൾക്കിടയിലും കളഞ്ഞുകിട്ടിയ അഞ്ച് പവൻ സ്വർണ്ണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകി മുൻ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പറും പെരുമ്പടപ്പിലെ ലോട്ടറി കച്ചവടക്കാരനുമായ എം.എ മോഹനൻ. സാമ്പത്തികമായും ശാരീരികമായും ഏറെ വിഷമതകൾ ഉണ്ടെങ്കിലും താമസിക്കുന്ന വീടിന് കൃത്യമായി വാടകപോലും കൊടുക്കുവാൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്