കുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടിലേക്ക് കയറിയ 15കാരനെ കണ്ടെത്താനാകാതെ പ്രദേശവാസികൾ

കുരങ്ങിനെ പിന്‍തുടര്‍ന്ന് ചെക്കുന്ന്മല കാട്ടിലേക്ക് കയറിയ മലപ്പുറം അരീക്കോട് സ്വദേശിയായ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനാകാത്ത നടുക്കത്തിൽ പ്രദേശവാസികൾ. അരീക്കോട് വെറ്റിലപാറയില്‍ നിന്നാണ് 15കാരന്‍ കളത്തൊടി മുഹമ്മദ് സൗഹാനെ കാണാതായത്. ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.   ചെക്കുന്ന്മലയുടെ ചെരുവിലെ വീടിന് സമീപത്ത് കണ്ട കുരങ്ങിനെ പിന്‍തുടര്‍ന്ന് മലയിലെ കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

കാട്ടില്‍ അകപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. വന്യമൃഗശല്യമുള്ള മലയല്ലെങ്കിലും  ചെങ്കുത്തായ പാറകളും മുള്‍ക്കാടുകളും പാമ്പുകളും മറ്റ് മൃഗങ്ങളുമുള്ള വലിയ മലയിൽ ഇന്നലെ അധികൃതരും സന്നദ്ധ വളണ്ടിയര്‍മാരുമടക്കം  മലകയറി  തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. 

#360malayalam #360malayalamlive #latestnews

കുരങ്ങിനെ പിന്‍തുടര്‍ന്ന് ചെക്കുന്ന്മല കാട്ടിലേക്ക് കയറിയ മലപ്പുറം അരീക്കോട് സ്വദേശിയായ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമ...    Read More on: http://360malayalam.com/single-post.php?nid=5443
കുരങ്ങിനെ പിന്‍തുടര്‍ന്ന് ചെക്കുന്ന്മല കാട്ടിലേക്ക് കയറിയ മലപ്പുറം അരീക്കോട് സ്വദേശിയായ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമ...    Read More on: http://360malayalam.com/single-post.php?nid=5443
കുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടിലേക്ക് കയറിയ 15കാരനെ കണ്ടെത്താനാകാതെ പ്രദേശവാസികൾ കുരങ്ങിനെ പിന്‍തുടര്‍ന്ന് ചെക്കുന്ന്മല കാട്ടിലേക്ക് കയറിയ മലപ്പുറം അരീക്കോട് സ്വദേശിയായ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനാകാത്ത നടുക്കത്തിൽ പ്രദേശവാസികൾ. അരീക്കോട് വെറ്റിലപാറയില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്