ഇഖാമയും റീ എൻട്രിയും സെപ്റ്റംബർ 30 വരെ നീട്ടി നൽകും

കോവിഡ് സാഹചര്യത്തിൽ വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ നടപടികൾ ആരംഭിച്ചതായി സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. സെപ്റ്റംബർ 30 വരെ നീട്ടി നൽകാനാണ് നടപടികൾ ആരംഭിച്ചത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരമുള്ള ഈ നടപടി പതിനായിരക്കണക്കിന് വിദേശികൾക്കാണ് ആശ്വാസം പകരുന്നത്.

പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമായും റീ എൻട്രിയുമാണ് പുതുക്കി നൽകുക. നേരത്തെയുള്ള പ്രഖ്യാപന കാലാവധി ഈ മാസം 31 വരെ നീട്ടാനായിരുന്നു.

ഇതോടൊപ്പം വിസിറ്റിങ് വിസയും സൗജന്യമായി നീട്ടി നൽകാൻ നിർദേശമുണ്ട്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാണ് രാജാവിന്റെ പ്രഖ്യാപനം. ഇതിനായി ആരും ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ലെന്നും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് ഓട്ടോമാറ്റിക് ആയി പുതുക്കുമെന്നും ജവാസാത്ത് അറിയിച്ചു.

#360malayalam #360malayalamlive #latestnews

കോവിഡ് സാഹചര്യത്തിൽ വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ നടപടികൾ ആരംഭിച്ചതായി സൗദി പാസ്പോർട...    Read More on: http://360malayalam.com/single-post.php?nid=5442
കോവിഡ് സാഹചര്യത്തിൽ വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ നടപടികൾ ആരംഭിച്ചതായി സൗദി പാസ്പോർട...    Read More on: http://360malayalam.com/single-post.php?nid=5442
ഇഖാമയും റീ എൻട്രിയും സെപ്റ്റംബർ 30 വരെ നീട്ടി നൽകും കോവിഡ് സാഹചര്യത്തിൽ വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ നടപടികൾ ആരംഭിച്ചതായി സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. സെപ്റ്റംബർ 30 വരെ നീട്ടി നൽകാനാണ് നടപടികൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്