രജത ജൂബിലി ആഘോഷത്തിന് പൊന്നാനി നഗരസഭയില്‍ തുടക്കം

കേരളത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനത്തിന് നാഴിക കല്ലായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തിന് പൊന്നാനി നഗരസഭയില്‍ തുടക്കമായി. ജനകീയാസൂത്രണം നിലവില്‍ വന്ന മുതല്‍ പൊന്നാനിയില്‍ ജനകീയാസൂത്രണt പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിച്ചവരെ നഗരസഭ ആദരിച്ചു. പൊന്നാനി നഗരസഭ ഓഫീസില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്‌ലാടനം ചെയ്തു.  ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പ്രൊഫ. പി.കെ.എം ഇക്ബാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിപാടിയില്‍ നഗരസഭാ മുന്‍ അധ്യക്ഷന്മാരായ ഫാത്തിമ ടീച്ചര്‍, സി.ഹരിദാസ്, പടിഞ്ഞാറകത്ത് ബീവി, സി.പി മുഹമ്മദ് കുഞ്ഞി തുടങ്ങിയവരെ നഗരസഭ ആദരിച്ചു.
നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍ അധ്യക്ഷയായ ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എം.ആബിദ, രജീഷ് ഊപ്പാല, ഷിനാസുദേശന്‍, ടി.മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍ ഫര്‍ഹാന്‍ ബിയ്യം  നഗരസഭാ സെക്രട്ടറി മനോജ്കുമാര്‍, പ്ലാന്‍ ക്ലര്‍ക്ക് വി.ടി പ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

കേരളത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനത്തിന് നാഴിക കല്ലായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തിന് പൊന്നാനി നഗരസ...    Read More on: http://360malayalam.com/single-post.php?nid=5435
കേരളത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനത്തിന് നാഴിക കല്ലായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തിന് പൊന്നാനി നഗരസ...    Read More on: http://360malayalam.com/single-post.php?nid=5435
രജത ജൂബിലി ആഘോഷത്തിന് പൊന്നാനി നഗരസഭയില്‍ തുടക്കം കേരളത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനത്തിന് നാഴിക കല്ലായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തിന് പൊന്നാനി നഗരസഭയില്‍ തുടക്കമായി. ജനകീയാസൂത്രണം നിലവില്‍ വന്ന മുതല്‍ പൊന്നാനിയില്‍ ജനകീയാസൂത്രണ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്