സംസ്ഥാനത്തെ അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്ക് പെൻഷനില്ല

സംസ്ഥാനത്തെ അനാഥമന്ദിരങ്ങൾ, അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് സുരക്ഷാ പെൻഷന് അർഹതയില്ലെന്നു ധനകാര്യവകുപ്പ്. സാമൂഹ്യനീതിവകുപ്പ് 2016 ൽ പെൻഷൻ നൽകാമെന്ന്  ഉത്തരവിറക്കിയിരുന്നു. ഇതു ഭേദഗതി ചെയ്താണ് ധനവകുപ്പിന്റെ തീരുമാനം. സർക്കാർ സഹായം കിട്ടുന്ന സ്ഥാപനങ്ങളിൽ കഴിയുന്നവരുടെ സംരക്ഷണച്ചുമതല അതത് സ്ഥാപനങ്ങൾക്കാണെന്നാണ് സർക്കാർ വാദം. പെൻഷൻ അനുവദിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും സ്പഷ്ടീകരണം വേണമെന്നും പഞ്ചായത്ത് ഡയറക്ടറും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്താകെ 619 ഓൾഡേജ് ഹോമുകളിലായി 17,937 അന്തേവാസികളുണ്ട്. 285 വികലാംഗ മന്ദിരങ്ങളിൽ 9321 പേരും 17 യാചകമന്ദിരങ്ങളിൽ 960 പേരുമാണ് താമസിക്കുന്നത്. സർക്കാർ ഗ്രാന്റ് കിട്ടുന്നതാകട്ടെ പരിമിത സ്ഥാപനങ്ങൾക്കാണ്. ഓൾഡേജ് ഹോമുകളിൽ 212-നും വികലാംഗമന്ദിരങ്ങളിൽ 95-നും യാചകമന്ദിരങ്ങളിൽ ഏഴെണ്ണത്തിനുമേ ഗ്രാന്റുള്ളൂ. ഒരാൾക്ക് 1100 രൂപ വീതമാണ് സ്ഥാപനങ്ങൾക്ക് കിട്ടുക. ഈ സാഹചര്യത്തിൽ അന്തേവാസികൾക്ക് വലിയ സഹായമായിരുന്ന പെൻഷനാണ് ഇപ്പോൾ ഇല്ലാതായത്.

#360malayalam #360malayalamlive #latestnews #pension

സംസ്ഥാനത്തെ അനാഥമന്ദിരങ്ങൾ, അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് സുരക്ഷാ പെൻഷന് അർഹതയില്ലെന്നു ധനകാര...    Read More on: http://360malayalam.com/single-post.php?nid=5378
സംസ്ഥാനത്തെ അനാഥമന്ദിരങ്ങൾ, അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് സുരക്ഷാ പെൻഷന് അർഹതയില്ലെന്നു ധനകാര...    Read More on: http://360malayalam.com/single-post.php?nid=5378
സംസ്ഥാനത്തെ അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്ക് പെൻഷനില്ല സംസ്ഥാനത്തെ അനാഥമന്ദിരങ്ങൾ, അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് സുരക്ഷാ പെൻഷന് അർഹതയില്ലെന്നു ധനകാര്യവകുപ്പ്. സാമൂഹ്യനീതിവകുപ്പ് 2016 ൽ പെൻഷൻ നൽകാമെന്ന് ഉത്തരവിറക്കിയിരുന്നു. ഇതു ഭേദഗതി ചെയ്താണ് ധനവകുപ്പിന്റെ തീരുമാനം. സർക്കാർ സഹായം കിട്ടുന്ന സ്ഥാപനങ്ങളിൽ കഴിയുന്നവരുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്