കാർഷിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ യോഗം ചേർന്നു

പെരുമ്പടപ്പ് ബ്ലോക്ക് പരിധിയിലെ പൊന്നാനി കോൾ മേഖലയിലെ കാർഷിക  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും  കാർഷിക കലണ്ടർ തയ്യാറാക്കുന്നതിനും ആയി കർഷകരുടെയും ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരുടെയും യോഗം ചേർന്നു .

വിവിധ കോൾ പടവുകളിലെ പ്രശ്നങ്ങൾ കർഷകർ അവതരിപ്പിച്ചു . കാലാവസ്ഥ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന കൃഷിനാശം കുറയ്ക്കുന്നതിനായി കഴിയാവുന്ന കോൾ പടവുകളിൽ നേരത്തെ കൃഷി ഇറക്കാനും വൈകി തുടങ്ങുന്ന പടവുകളിൽ മൂപ്പു കുറഞ്ഞ വിത്തിനങ്ങൾ ഉപയോഗിക്കുന്നതിനും ധാരണയായി . കെ.എൽ.ഡി.സിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തികൾ സമയബന്ധിത മായി പൂർത്തീകരിക്കുന്നതിന് നിർദേശം നൽകി . ബിയ്യം റെഗുലേറ്ററിലെ ജലവിതാനം നിയന്ത്രിച്ചു പരമാവധി കൃഷിക്ക് വെള്ളം ഉപയോഗിക്കാൻ കഴിഞ്ഞിരുന്ന മുൻപത്തെ സമിതി പുനഃസ്ഥാപിക്കാൻ ധാരണയായി . ഭാരതപ്പുഴയിൽ നിന്നും വെള്ളം ബിയ്യം കായലിലേക്കെത്തിക്കുന്നതിനുള്ള ഇന്റർ ലിങ്ക് കനാലിന്റെ DPR തയ്യാറായി വരുന്നു . അത് പൂർത്തീകരിച്ചു സർക്കാരിലേക്ക് ഉടൻ സമർപ്പിക്കാൻ തീരുമാനിച്ചു . നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതിയിൽ പരമാവധി പദ്ധതികൾ സമർപ്പിക്കാനും ധാരണയായി . 

പെരുമ്പടപ്പ് ബ്ലോക്കിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖരങ്ങൾക്ക് ആവശ്യമായ വിത്തു ഉല്പാദിപ്പിക്കുന്ന "വിത്തു ബാങ്ക് " പദ്ധതി ഈ വർഷം നടപ്പാക്കുന്നതിന് ആവശ്യമായ സഹായസഹകരണങ്ങൾ എല്ലാ മേഖലയിൽ നിന്നും സാധ്യമാക്കുന്നതിനു തീരുമാനിച്ചു . കൃഷി ഓഫീസർമാരുടെ നേതൃത്വത്തിൽ അതാതു പഞ്ചായത്തു തല യോഗം വിളിച്ചു ചേർത്തു തുടർ നടപടി സ്വീകരിക്കും .

പഞ്ചായത്തിൽ നിന്നും ഒരു കർഷകനെ ഉൾപ്പെടുത്തി " ബ്ലോക്ക് തല കർഷക സഹായ സമിതി " രൂപീകരിച്ചു മുന്നോട്ടു പോകും . 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ളോക് മെമ്പർമാരായ കരുണാകരൻ , രാമദാസ് മാഷ് , എ.ഡി.എ  ഷീന , AEXE മേജർ ഇറിഗേഷൻ സുരേഷ്‌കുമാർ , AEXE മൈനർ ഇറിഗേഷൻ വിശ്വനാഥൻ , റിബിൾഡ് കേരള കോ ഓർഡിനേറ്റർ വിവൻസി KLDC എഞ്ചിനീയർ , AGRI ASST എക്സി എഞ്ചിനീയർ മലപ്പുറം , BDO അമൽദാസ് , GEO ടി.ജമാലുദ്ധീൻ കൃഷി ഓഫീസർമാർ 'പൊന്നാനി കോൾ സംരക്ഷണസമിതി സെക്രട്ടറി ജയാനന്ദൻ KA , പ്രസിഡന്റ് ആലിക്കുട്ടി ഹാജി ,ഓരോ പാടശേഖരത്തിൽ നിന്നും ഓരോ പ്രതിനിധികൾ അടക്കമുള്ളവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #perumbadapp

പെരുമ്പടപ്പ് ബ്ലോക്ക് പരിധിയിലെ പൊന്നാനി കോൾ മേഖലയിലെ കാർഷിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരി...    Read More on: http://360malayalam.com/single-post.php?nid=5375
പെരുമ്പടപ്പ് ബ്ലോക്ക് പരിധിയിലെ പൊന്നാനി കോൾ മേഖലയിലെ കാർഷിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരി...    Read More on: http://360malayalam.com/single-post.php?nid=5375
കാർഷിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ യോഗം ചേർന്നു പെരുമ്പടപ്പ് ബ്ലോക്ക് പരിധിയിലെ പൊന്നാനി കോൾ മേഖലയിലെ കാർഷിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കാർഷിക കലണ്ടർ തയ്യാറാക്കുന്നതിനും ആയി കർഷകരുടെയും ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരുടെയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്